

സിനിമ ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയ്‌ക്കെതിരേ മലയാള സിനിമ നിര്‍മാതാവ് രംഗത്ത്. പണം കൊടുക്കാത്തതിനാല്‍ ചിത്രത്തിന്റെ റേറ്റിംഗ് കുറച്ചു എന്ന ആരോപണവുമായി കുഞ്ഞു ദൈവം എന്ന ചിത്രത്തിന്റെ നിര്‍മാതാവായ ബി. ആര്‍ നബീസാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. തങ്ങള്‍ക്ക് മികച്ച റേറ്റ് തരണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ സിനിമകള്‍ ഇത്തരത്തില്‍ റേറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
1032 പേര്‍ വോട്ട് ചെയ്തതില്‍ 858 പേരും അഞ്ച് സ്റ്റാര്‍ ആണ് നല്‍കിയിരിക്കുന്നത്. ബാക്ക്ി 15 പേര്‍ നാല് സ്റ്റാറും മൂന്ന് പേര്‍ മൂന്ന് സ്്റ്റാറും 156 പേര്‍ ഒരു സ്റ്റാറുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ 85 ശതമാനത്തോളം പേരും മികച്ച അഭിപ്രായം പറഞ്ഞിട്ടും 22 ശതമാനം റേറ്റിംഗ് അതായത് ഒരു സ്റ്റാര്‍ മാത്രമാണ് ബുക്ക് മൈ ഷോ നല്‍കിയിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ചാണ് നിര്‍മാതാവ് രംഗത്തെത്തിയത്.
'കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോയില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചിരുന്നു. പണം തരികയാണെങ്കില്‍ സിനിമയ്ക്ക് നല്ല റേറ്റിംഗ് തരാം എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതൊരു സ്പാമായിരിക്കും എന്ന് കരുതി ഞങ്ങള്‍ അത് ഒഴിവാക്കി. ബുക്ക് മൈ ഷോ യൂസേഴ്‌സില്‍നിന്ന് നല്ല റേറ്റിംഗ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.എന്നാല്‍, അവസാന റിസല്‍ട്ടില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു. ഈ റേറ്റിംഗിന്റെ പിന്നിലുള്ള കണക്ക് എനിക്ക് മനസ്സിലാകുന്നില്ല. 82 ശതമാനം ഉപയോക്താക്കളും 5 റേറ്റിംഗ് കൊടുത്തിട്ടും സൈറ്റില്‍ കാണിച്ചിരിക്കുന്ന ഓവറോള്‍ റേറ്റിംഗ് 22 ശതമാനം മാത്രം. ജനങ്ങള്‍ സിനിമയെക്കുറിച്ച് എന്ത് കരുതുന്നു എന്നത് വെറും തമാശയാക്കി കളഞ്ഞിരിക്കുകയാണ് അവര്‍.' നബീസ് വ്യക്തമാക്കി. കുഞ്ഞു ദൈവം അടുത്തുള്ള തീയറ്ററില്‍ പോയി കാണണമെന്നും നിര്‍മാതാവ് ആവശ്യപ്പെട്ടു.
മലയാള സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഇതിനെതിരേ രംഗത്തെത്തി. മികച്ച ബാലനടനുളഅള ദേശീയ പുരസ്‌കാരം നേടിയ ആദിഷ് പ്രവീണ്‍ നായകനായെത്തിയ കുഞ്ഞു ദൈവം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സിദ്ധാര്‍ഥ് ശിവ, പ്രശാന്ത്, റൈന മരിയ, ശ്രീജ തലക്കാട്ട് എന്നിവരും അഭിനയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates