പതിനാറുകാരനെ പീഡിപ്പിച്ചു: കങ്കണയുടെ ഹെയര്‍സ്റ്റൈലിസ്റ്റ് ലൈംഗികപീഡനക്കേസില്‍ അറസ്റ്റില്‍

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കുറ്റം ചുമത്തിയാണ് അറസ്റ്റ്. 
പതിനാറുകാരനെ പീഡിപ്പിച്ചു: കങ്കണയുടെ ഹെയര്‍സ്റ്റൈലിസ്റ്റ് ലൈംഗികപീഡനക്കേസില്‍ അറസ്റ്റില്‍
Updated on: 
1 min read

പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റ് ബ്രെന്‍ഡണ്‍ അലിസ്റ്റര്‍ ഡീ ജീ ലൈംഗികപീഡനക്കേസില്‍ അറസ്റ്റില്‍. പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കുറ്റം ചുമത്തിയാണ് അറസ്റ്റ്. 

കങ്കണയുടെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ബ്രെന്‍ഡണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൂന്ന് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അമ്മയാണ് തന്റെ മകനെ ഒരു പുരുഷനൊപ്പം റൂമില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താനുമായി ബന്ധപ്പെട്ട പുരുഷന്മാരെക്കുറിച്ച് കുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. ബ്രെന്‍ഡന്റെ പേരും ഇതിലുണ്ടായതിനെത്തുടര്‍ന്നാണ് ഇയാളുള്‍പ്പടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി തനിക്ക് 18 വയസായെന്ന് കാണിച്ച് ഒരു ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. തനിക്ക് പുരുഷന്‍മാരോടാണ് താല്‍പര്യം എന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്ന കുട്ടി ബ്രെന്‍ഡണെ സൈറ്റില്‍ വച്ച് പരിചയപ്പെടുകയായിരുന്നു. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട് വേറെയും പുരുഷന്മാരുമായി കുട്ടി ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാല്‍, ഇതേക്കുറിച്ച് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബോളിവുഡിലെ പുതിയ മീ ടൂ വിവാദത്തിന് തുടക്കം കുറിച്ച തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി കങ്കണ രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയാന്‍ തനുശ്രീ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com