നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് പ്രമുഖ നടി കരീന കപൂര്‍. യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുന്നതിന് പകരം ആളുകളെല്ലാം ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്നാണ് നടിയുടെ അഭിപ്രായം. സിനിമാപാരമ്പര്യമുള്ളവരെയെല്ലാം നെഗറ്റീവ് ആയി കാണാതെ അതിനെ കൂടുതലായി മനസ്സിലാക്കുകയാണ് വേണ്ടതെന്ന് നടി പറയുന്നു.
'21 വര്‍ഷം സിനിമയില്‍ നില്‍ക്കാന്‍ നെപ്പോട്ടിസത്തിന്റെ പിന്‍ബലം കൊണ്ടുമാത്രം കഴിയില്ല. അത് ഒരിക്കലും സാധ്യമല്ല. വിജയം നേടാനാകാതപോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട ലിസ്റ്റ് എനിക്ക് പറയാന്‍ കഴിയും', കഠിനാധ്വാനം ചെയ്യുക എന്നത് മാത്രമാണ് മുന്നോട്ട് പോകാനുള്ള മാര്‍ഗ്ഗം എന്നോര്‍മ്മിപ്പിച്ച് കരീന പറഞ്ഞു.
അനുകൂല സാഹചര്യങ്ങള്‍ കൊണ്ടുമാത്രമാണ് അവസരങ്ങള്‍ കിട്ടിയത് എന്നതലത്തില്‍ തന്റെ കരിയറിനെ ഒരിക്കലും നോക്കികാണില്ലെന്ന് താരം പറഞ്ഞു. 'എനിക്കും പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. അതൊരിക്കലും 10 രൂപ മാത്രം പോക്കറ്റിലിട്ട് അഭിനയമോഹവുമായി ട്രെയിന്‍പിടിച്ച ഒരാളുടെ കഷ്ടപാടുകള്‍ പോലെയല്ല', കരീന പറഞ്ഞു.
ആര് താരമാകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് ഷാറൂഖ് ഖാന്റെയും അക്ഷയ് കുമാറിന്റെയും ഉദ്ദാഹരണം ചൂണ്ടിക്കാട്ടി കരീന പറഞ്ഞു. പ്രേക്ഷകരാണ് സിനിമ കാണാന്‍ പോകുന്നതെന്നും അത് ആരും നിര്‍ബന്ധിച്ചിട്ടല്ലെന്നും പറഞ്ഞ കരീന ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം തനിക്ക് വിചിത്രമായി തോന്നുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates