പരുക്കിനെ തോല്‍പ്പിച്ച് പുതിയ ചിത്രവുമായി മാധവന്റെ തെലുങ്ക് അരങ്ങേറ്റം

പരിക്ക് ഭേദദമായി താൻ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു എന്ന വാർത്തയാണ് ഇക്കുറി മാധവന് നൽകാനുള്ളത്. സവ്യസാചി എന്ന തെലുങ്ക് ചിത്രമാണ് മാധവന്റെ പുതിയ സിനിമ.
പരുക്കിനെ തോല്‍പ്പിച്ച് പുതിയ ചിത്രവുമായി മാധവന്റെ തെലുങ്ക് അരങ്ങേറ്റം
Updated on
1 min read

സിനിമ ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തിയ ചിത്രമായിരുന്നു നടൻ മാധവൻ ആശുപത്രി കിടക്കയിൽ നിന്നുള്ളത്. തോളിന് ശസ്ത്രക്രീയയ്ക്ക് വിധേയമായതിന് ശേഷമായിരുന്നു മാധവൻ ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ചിത്രം പങ്കുവച്ചത്. തോളിന് ശസ്ത്രക്രീയ കഴിഞ്ഞു. പോരാളി മടങ്ങിയെത്തി.എന്റെ വലംകയ് തിരിച്ചറിയാനാവുന്നില്ല എന്നായിരുന്നു ആശുപത്രിയില്‍ നിന്നുമുള്ള ഫോട്ടോയ്‌ക്കൊപ്പം മാധവന്‍ കുറിച്ചത്. 

വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് നിരവധി ആളുകളായിരുന്നു ആ ‌ചിത്രത്തിന് കമ്മന്റ് ചെയ്തത്. എന്നാൽ ആരാധകരോടായി ഒരു നല്ലവാർത്തയാണ് മാധവൻ ഇപ്പോൾ അറിയിച്ചത്. പരിക്ക് ഭേദദമായി താൻ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു എന്ന വാർത്തയാണ് ഇക്കുറി മാധവന് നൽകാനുള്ളത്. സവ്യസാചി എന്ന തെലുങ്ക് ചിത്രമാണ് മാധവന്റെ പുതിയ സിനിമ.

സവ്യസാചിയെന്ന ചിത്രം പൂര്‍ത്തിയാക്കിയെന്നും മനോഹരമായ ഒരു സിനിമയായിരിക്കും സവ്യസാചിയെന്നും താരം അറിയിച്ചു. മാധവനോടൊപ്പം ചിത്രത്തില്‍ നാഗചൈതന്യയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത് ആദ്യമായാണ് മാധവന്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com