

എണ്‍പതുകളില്‍ സ്‌ക്രീനില്‍ തിളങ്ങിയ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തു ചേരുന്നത് പതിവാണ്. ഇത്തവണ ഇവര്‍ ഒത്തുചേരലിനായി തിരഞ്ഞെടുത്തത് മഹാബലിപുരമായിരുന്നു. ഇത് എട്ടാം തവണയാണ് ഇത്തരത്തിലുള്ള ഒത്തുച്ചേരല്‍ സംഘടിപ്പിക്കുന്നത്. പര്‍പ്പിള്‍ നിറമായിരുന്നു ഈ വര്‍ഷത്തെ ഒത്തുചേരലിന്റെ തീം. രണ്ടുദിവസമായാണ് പരിപാടികള്‍ സംഘചടിപ്പിച്ചത്. മഹാബലിപുരത്തെ കടല്‍ത്തീര റിസോര്‍ട്ടിലെ വേദിയിലും പര്‍പ്പിള്‍ നിറം നിറഞ്ഞു. ഓര്‍ക്കിഡ്, ബലൂണ്‍, വര്‍ണ്ണകടലാസുകള്‍ തുടങ്ങി എല്ലാ അലങ്കാരവസ്തുക്കളും തീമിനോട് ചേര്‍ന്നുനിന്നു.
രാജ്കുമാര്‍ സേതുപതി, പൂര്‍ണ്ണിമ ബാഗ്യരാജ്, ഖുശ്ബു എന്നിവരോടൊപ്പം സുഹാസിനിയും ലിസിയു ചേര്‍ന്ന് പരിപാടികള്‍ക്ക് മികച്ച ആതിഥേയത്വം വഹിച്ചു. 1960കളിലേയും 70കളിലേയും ഗാനങ്ങള്‍ക്ക് രേവതിയും ഖുശ്ബുവും ചുവട് വച്ചപ്പോള്‍ സുരേഷ്-രമ്യ, സുമലതാ-നരേഷ്, രാധിക-ശരത്കുമാര്‍ എന്നിവര്‍ ഡ്യൂവറ്റ് ഗാനമാണ് സുഹൃത്തുക്കള്‍ക്കായി സമ്മാനിച്ചത്. ഗായകന്‍ ശ്രീരാം താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിക്കുകയും ആ ഗാനവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ താരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. മത്സര ഇനമായി നടത്തിയ ഫാഷന്‍ ഷോയില്‍ ചിരഞ്ചീവി നയിച്ച പുരുഷന്‍മാരുടെ ടീം വിജയികളായി.
പാര്‍വതി ജയറാം, ശോഭന, മേനകാ സുരേഷ്, റഹ്മാന്‍ തുടങ്ങി 28 താരങ്ങളാണ് ഒത്തുചേരലില്‍ പങ്കെടുത്തത്.രണ്ട് ദിവസങ്ങളായാണ് ഒത്തുച്ചേരല്‍ സംഘടിപ്പിച്ചിരുന്നത്. പരിപാടികള്‍ക്ക് ശേഷം താരങ്ങളില്‍ പലരും തങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് തിരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates