

കൊച്ചി: നിങ്ങള്‍ക്കുമാകാം കോടിശ്വരനിലെ മത്സരാര്‍ഥിക്ക് കീ ബോര്‍ഡ് സമ്മാനിച്ച് സുരേഷ് ഗോപി. അമീര്‍ ജിന്നയെന്ന കാഴ്ച പരിമിയുള്ള യുവാവിനാണ് പ്രിയനടന്റെ സ്‌നേഹസമ്മാനം ലഭിച്ചത്. അന്ധതയെ അറിവു കൊണ്ടു തോല്‍പിച്ച അമീറിന്റെ ജീവിതത്തിലെ വലിയ മോഹമായിരുന്നു ഒരു കീബോര്‍ഡ്. അമീറിന്റെ ആഗ്രഹം അറിഞ്ഞ സുരേഷ് ഗോപി അത് സഫലമാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
സംഗീതപഠനത്തില്‍ തന്നെ ഏറ്റവുമധികം പ്രേത്സാഹിപ്പിക്കയും സഹായവും നല്‍കിയ അധ്യാപകന്‍ ഗോപകുമാറിനെക്കുറിച്ച് അമീര്‍ കോടീശ്വരന്‍ പരിപാടിയില്‍ മനസു തുറന്നിരുന്നു. അമീറിനുള്ള സമ്മാനം കൈമാറാനുള്ള ദൗത്യം സുരേഷ് ഗോപി ഗോപകുമാറിനെയാണ് ഏല്‍പ്പിച്ചത്. ആ ദൗത്യം അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുത്ത അദ്ദേഹം, തൊടുപുഴയിലുള്ള അമീറിന്റെ വീട്ടിലെത്തി സമ്മാനം നല്‍കി.
പ്രിയശിഷ്യന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ഗോപകുമാര്‍, കീബോര്‍ഡ് അമീറിനു കൈമാറുകയും കീബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ അമീറിനു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഒരുപാടു നാളായുള്ള ആഗ്രഹം സഫലമാക്കിത്തന്ന സുരേഷ് ഗോപിക്ക് അമീര്‍ നന്ദി അറിയിച്ചു. അപ്രതീക്ഷിതസമ്മാനമായി ലഭിച്ച കീബോര്‍ഡ് കൗതുകത്തോടെ അമീര്‍ നോക്കുന്നതും അതില്‍ വിരലോടിക്കുന്നതുമായ വിഡിയോ മഴവില്‍ മനോരമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. നിരവധി പേര്‍ വിഡിയോ കാണുകയും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates