'പല നാടുകള്‍ പല നാളുകള്‍ പല രൂപങ്ങള്‍', ഞങ്ങൾ കണ്ടെടുത്ത സുകുമാരക്കുറുപ്പ്; സ്റ്റൈലിഷായി ദുൽഖർ

താടി നീട്ടിവളർത്തി കൂളിങ് ​ഗ്ലാസ് അണിഞ്ഞ് സ്റ്റൈലിഷായി നടന്നു വരുന്ന കുറുപ്പിനെയാണ് പോസ്റ്ററിൽ കാണുന്നത്
'പല നാടുകള്‍ പല നാളുകള്‍ പല രൂപങ്ങള്‍', ഞങ്ങൾ കണ്ടെടുത്ത സുകുമാരക്കുറുപ്പ്; സ്റ്റൈലിഷായി ദുൽഖർ
Updated on
1 min read

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന കുറുപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. താടി നീട്ടിവളർത്തി കൂളിങ് ​ഗ്ലാസ് അണിഞ്ഞ് സ്റ്റൈലിഷായി നടന്നു വരുന്ന കുറുപ്പിനെയാണ് പോസ്റ്ററിൽ കാണുന്നത്. സോഷ്യൽ മീഡിയയെ ആവേശത്തിലാക്കിയിരിക്കുകയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. ദുല്‍ഖുറിന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

പല നാടുകള്‍ പല നാളുകള്‍ പല രൂപങ്ങള്‍....എല്ലാം ഇവിടെ തുടങ്ങുന്നു. പുതിയ ലുക്കിലൂടെ പുതിയ പതിറ്റാണ്ടിന് തുടക്കം. കുപ്രസിദ്ധ കുറിപ്പിനെ ഞങ്ങളുടെ സങ്കല്‍പ്പത്തില്‍ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.  ദുൽഖറിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ഇവരുടെ കാരക്ടര്‍ പോസ്റ്ററുകളും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. 34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

നിമിഷ് രവിയാണ് ഛായാഗ്രഹണം.സംഗീതം സുഷിന്‍ ശ്യാം.ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com