പള്ളിച്ചട്ടമ്പിയായി ടൊവിനോ; ക്വീനിന് പിന്നാലെ പുതിയ ചിത്രവുമായി ഡിജോ ജോസ്

'ക്വീന്‍' എന്ന ചിത്രത്തിന് പിന്നാലെ ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു
പള്ളിച്ചട്ടമ്പിയായി ടൊവിനോ; ക്വീനിന് പിന്നാലെ പുതിയ ചിത്രവുമായി ഡിജോ ജോസ്
Updated on
1 min read

കൊച്ചി: 'ക്വീന്‍' എന്ന ചിത്രത്തിന് പിന്നാലെ ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ടൊവിനോ തോമസാണ് ടിചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റെ പേര് 'പള്ളിച്ചട്ടമ്പി' എന്നാണ്. സംവിധായകന്‍ ഡിജോ ജോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ. ഗോകുലം ഗോപാന്‍, സുരേഷ് ബാബു എന്നിവര്‍ക്കൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഡിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമായിരിക്കും പള്ളിച്ചട്ടമ്പി എന്ന് ഡിജോ ജോസ് പറയുന്നു. ഹിസ്‌റ്റോറിക്കല്‍ ഡ്രാമ സിനിമയായിരിക്കും പള്ളിച്ചട്ടമ്പി എന്നും സംവിധാകന്‍ പറയുന്നു. എഴുത്തിലൂടെ ചരിത്രകഥ പറയുക എന്നതിലുപരി ഒരു മികച്ച വിഷ്വല്‍ എക്‌സ്പീരിയന്‍സ് ഒരുക്കുകയാണ് തങ്ങളുടെ ശ്രമമെന്ന് സംവിധായകന്‍ സിനിമയെ കുറിച്ച് പറയുന്നത്.

ഒരു കാലഘട്ട ചിത്രമെന്നതിലുപരി എല്ലാ കാലഘട്ടവും ചര്‍ച്ച ചെയ്യുന്ന വ്യക്തമായ നിലപാടുകളും കാഴ്ചപാടുകളും പള്ളിച്ചട്ടമ്പിക്കുണ്ടാകും എന്ന് സംവിധാകന്‍ പറയുന്നു. മലയാള സിനിമയില്‍ ഒരു ഗോഡ്ഫാദറുമില്ലാതെ വളരെ കഷ്ടപ്പെട്ട് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടൊവിനോ തോമസ്. ടൊവിനോയ്ക്കു പള്ളിച്ചട്ടമ്പിയോട് നൂറ് ശതമാനം നീതി പുലര്‍ത്താനാകുമെന്ന വിശ്വാസമുണ്ട്. ടോവിനോയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈ കഥാപാത്രവും കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com