'പഴകുന്തോറും വീര്യമേറുന്ന രണ്ട് വീഞ്ഞുകൾ'; മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓർമ പങ്കുവെച്ച് നാദിയ മൊയ്തു

മമ്മൂട്ടിയോടൊപ്പമുള്ള നാദിയ മൊയ്‍തുവിന്റെ ആദ്യ ചിത്രമാണ് ഇത്
'പഴകുന്തോറും വീര്യമേറുന്ന രണ്ട് വീഞ്ഞുകൾ'; മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓർമ പങ്കുവെച്ച് നാദിയ മൊയ്തു
Updated on: 
1 min read

മമ്മൂട്ടിക്കൊപ്പമുള്ള ഓർമ്മച്ചിത്രം പങ്കുവെച്ച് നടി നാദിയ മൊയ്തു. 1985ല്‍ റിലീസ് ചെയ്ത ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിലെ സ്റ്റിലാണ് താരം പുറത്തുവിട്ടത്. മമ്മൂട്ടിയോടൊപ്പമുള്ള നാദിയ മൊയ്‍തുവിന്റെ ആദ്യ ചിത്രമാണ് ഇത്. മനോഹരമായ കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിലെ വളരെ സ്‌പെഷ്യല്‍ ഓര്‍മപങ്കുവെക്കുന്നത്. ഇത് എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പവും ജോഷിക്കൊപ്പമവുമുള്ള ആദ്യ ചിത്രം. മികവുറ്റ നിരവധി പേരെ ഞാന്‍ കണ്ടു. വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുമായുള്ള സൗഹൃദം തുടരുന്നു.'- നാദിയ മൊയ്തു കുറിച്ചു. 

കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടിയെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന നാദിയയെയാണ് ചിത്രത്തില്‍ കാണുന്നത്. കൂടാതെ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ലിസി, ശങ്കര്‍, ലാലു അലക്‌സ് തുടങ്ങിയവരെ ചിത്രത്തില്‍ കാണാം. വർഷങ്ങൾ കഴിഞ്ഞിട്ടും സൗന്ദര്യത്തിന് ഒട്ടും കുറവില്ലാത്ത മമ്മൂട്ടിയേയും നാദിയയേയും ഒറ്റ ഫ്രെയ്മിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇരുവരുടേയും സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com