പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നല്കാന്‍ ഞാന്‍ ദൈവമല്ല, പാപത്തിന്റെ കൂലി മരണമാണ്; കിടിലൻ ട്രയിലറുമായി നിവിൻ പോളി

പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നല്കാന്‍ ഞാന്‍ ദൈവമല്ല, പാപത്തിന്റെ കൂലി മരണമാണ് - കിടിലൻ ട്രയിലറുമായി നിവിൻ പോളി
പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നല്കാന്‍ ഞാന്‍ ദൈവമല്ല, പാപത്തിന്റെ കൂലി മരണമാണ്; കിടിലൻ ട്രയിലറുമായി നിവിൻ പോളി
Updated on
1 min read


കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മിഖായേലി'ന്റെ ടീസര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍ പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക മഞ്ജിമ മോഹന്‍ ആണ്. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് ട്രയിലർ കണ്ടത്.

ഗ്രേറ്റ്ഫാദറി'ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. സിനിമയുടെ തിരക്കഥയും ഹനീഫിന്റേത് തന്നെയാണ്. ആന്റോ ജോസഫാണ് നിര്‍മാണം.

സിദ്ധിഖ്, അശോകന്‍, ജെ. ഡി  ചക്രവര്‍ത്തി, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കിഷോര്‍, ഷാജോണ്‍, സിജോയ് വര്‍ഗീസ്, ഡാനിയേല്‍ ബാലാജി, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, നവനി ദേവാനന്ദ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍, എഡിറ്റിങ്  മഹേഷ് നാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം  ഗോപി സുന്ദര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com