'പാചകമൊക്കെ ദയനീയമാണ്, ദിവസം മുഴുവൻ സെൽഫിയെടുപ്പ്', പരാതികളുമായി ഡാനിയേൽ; പ്രതികാരം ചെയ്യുമെന്ന് സണ്ണി ലിയോണി 

സണ്ണിയേക്കുറിച്ചാണ് ഡാനിയേൽ വിഡിയോയിൽ സംസാരിക്കുന്നത്
'പാചകമൊക്കെ ദയനീയമാണ്, ദിവസം മുഴുവൻ സെൽഫിയെടുപ്പ്', പരാതികളുമായി ഡാനിയേൽ; പ്രതികാരം ചെയ്യുമെന്ന് സണ്ണി ലിയോണി 
Updated on
1 min read

ബോളിവുഡ് നടി സണ്ണി ലിയോണിയേക്കുറിച്ചുള്ള ഭർത്താവ് ഡാനിയല്‍ വെബ്ബറിന്റെ ഒരു വിഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. സണ്ണിയേക്കുറിച്ചാണ് ഡാനിയേൽ വിഡിയോയിൽ സംസാരിക്കുന്നത്. 

'സണ്ണി വീട്ടിലുള്ളപ്പോള്‍ എത്ര നല്ലതാണ്. എല്ലാത്തിലും എന്നെ സഹായിക്കും. തുണിയെല്ലാം കഴുകി ഭംഗിയായി എടുത്ത് വയ്ക്കും. നന്നായി പാചകം ചെയ്യും. അതി സുന്ദരിയുമാണ്' എന്നിങ്ങനെനീളുന്നു ഡാനിയേലിന്റെ വിവരണങ്ങൾ. എന്നാൽ ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കൈയിൽ ഉള്ള പ്ലക്കാർഡുകൾ പറഞ്ഞതിന്റെ നേരെ വിപരീതമായ വാക്കുകളാണ് എഴുതിയിരിക്കുന്നത്. 

'എന്നെ സഹായിക്കൂ' എന്നെഴുതിയിരിക്കുന്ന കാര്‍ഡാണ് ആദ്യം കാണിച്ചത്. പിന്നാലെ സണ്ണി തന്നെ ഭ്രാന്തുപിടിപ്പിക്കുകയാണെന്നു ദിവസം മുഴുവന്‍ കിടന്നുറങ്ങുകയാണെന്നും കുറിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ കാണിച്ചു. സണ്ണിയുടെ പാചകം വന്‍ പരാജയമാണെന്നും ദിവസം മുഴുവന്‍ സെല്‍ഫി എടുത്ത് നടക്കുകയാണെന്നുമൊക്കെയാണ് ഡാനിയേല്‍ ഇതില്‍ എഴുതിയിരിക്കുന്നത്. വിഡിയോ ചിത്രീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി സണ്ണി എത്തുമ്പോൾ ആരാധകരോട് ഹായ് പറയുകയാണ് എന്ന് പറഞ്ഞ് തടതപ്പുകയാണ് ഡാനിയേൽ. 

'ഇത് ഇപ്പോഴാണ് കണ്ടത്. ഡാനിയല്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് നാളെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. പ്രതികാരം ചെയ്തിരിക്കും', വിഡിയോ പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com