'പാട്ടിനുപോയ കോളാമ്പി'യുടെ കഥയുമായി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ടികെ രാജീവ് കുമാര്‍; നിത്യ മേനോന്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

'പാട്ടിനുപോയ കോളാമ്പി'യുടെ കഥയുമായി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ടികെ രാജീവ് കുമാര്‍; നിത്യ മേനോന്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

നിത്യ മേനോനെ കേന്ദ്രപഥാപാത്രമാക്കി ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന 'കോളാമ്പി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി.
Published on

നിത്യ മേനോനെ കേന്ദ്രപഥാപാത്രമാക്കി ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന 'കോളാമ്പി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാന രംഗത്തേക്ക് രാജീവ് കുമാര്‍ തിരിച്ചെത്തുന്ന ചിത്രമാണ് 'കോളാമ്പി'. 


നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍,സിദ്ധാര്‍ത്ഥ് മേനോന്‍  തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിള്‍. രമേഷ് നാരായണന്‍ സംഗീതം. ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com