പാട്ടെഴുതി സംഗീതം ചെയ്ത് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; അത് ക്യാമറയില്‍ പകര്‍ത്തി പൃഥ്വിരാജ്, വിഡിയോ 

'ഫോളിങ്' എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പ്രാര്‍ത്ഥന വരികളെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്
പാട്ടെഴുതി സംഗീതം ചെയ്ത് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; അത് ക്യാമറയില്‍ പകര്‍ത്തി പൃഥ്വിരാജ്, വിഡിയോ 
Updated on
1 min read

ന്ദ്രജിത് സുകുമാരന്‍ പൂര്‍ണിമ ഇന്ദ്രജിത് താരദമ്പതികളുടെ മൂത്തമകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് സ്വതന്ത്ര സംഗീത രംഗത്തേക്ക്. പ്രാര്‍ത്ഥന ആദ്യമായി വരികളെഴുതി സംഗീതം നല്‍കിയ പാട്ട് പുറത്തുവിട്ടു. നടനും ഇന്ദ്രജിത്തിന്റെ സഹോദരനുമായ പൃഥ്വിരാജാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഗാനം പങ്കുവച്ചിരിക്കുന്നത്. പൃഥ്വ തന്നെയാണ് വിഡിയോ ഷൂട്ട് ചെയ്തതും. 

താരം ഭാര്യ സുപ്രിയയ്ക്കും മകള്‍ക്കുമൊപ്പം ഇന്ദ്രജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പ്രാര്‍ത്ഥന താന്‍ ചിട്ടപ്പെടുത്തിയ പാട്ട് ആലപിച്ചത്. ഇത് ഉടന്‍തന്നെ വിഡിയോയില്‍ പകര്‍ത്തി പങ്കുവയ്ക്കുകയായിരുന്നു പൃഥ്വി. 

രണ്ടര കിലോ മാത്രം തൂക്കമുള്ള പ്രാര്‍ത്ഥനയെ പച്ച തുണിയില്‍ പൊതിഞ്ഞ് തന്റെ കൈയില്‍ വച്ച് നല്‍കുന്നതാണ് വിഡിയോ പങ്കുവച്ചപ്പോഴും പൃഥ്വി പങ്കുവച്ച ഓര്‍മ്മ. അതേ പാത്തുവിന്റെ ആദ്യ സ്വതന്ത്ര കംപോസിഷന്‍ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോമാണ് താരത്തിന്റെ വാക്കുകളില്‍ നിറഞ്ഞത്. 'ഫോളിങ്' എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പ്രാര്‍ത്ഥന വരികളെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com