'പാവം സുമുവേല്‍. ആരോ തെറ്റിദ്ധരിപ്പിച്ച്..!'; പ്രതിഫല വിവാദത്തില്‍ സുഡുമോന് മറുപടിയുമായി മാല പാര്‍വതി

മലയാള നടന്മാരില്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് 10 ലക്ഷവും 20 ലക്ഷവും ലഭിക്കുന്നത്. സഹതാരമായി എത്തുന്ന പ്രമുഖ നടന്മാര്‍ക്കുപോലും 6-7 ലക്ഷം രൂപയാണ് ലഭിക്കുന്നത്
'പാവം സുമുവേല്‍. ആരോ തെറ്റിദ്ധരിപ്പിച്ച്..!'; പ്രതിഫല വിവാദത്തില്‍ സുഡുമോന് മറുപടിയുമായി മാല പാര്‍വതി
Updated on
1 min read

പ്രതിഫലം കുറഞ്ഞുപോയെന്ന ആരോപണവുമായി രംഗത്തെത്തിയ നടന്‍ സാമുവല്‍ റോബിന്‍സണ്ണിന് തുറന്ന കത്തുമായി മാല പാര്‍വതി. മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് സാധാരണ ഒരു ലക്ഷത്തില്‍ താഴെയാണ് ലഭിക്കുന്നതെന്നും താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കുമെന്നും നടി ഫേയ്‌സ്ബുക് പോസ്റ്റു ചെയ്ത കത്തില്‍ പറഞ്ഞു. 

മലയാള നടന്മാരില്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് 10 ലക്ഷവും 20 ലക്ഷവും ലഭിക്കുന്നത്. സഹതാരമായി എത്തുന്ന പ്രമുഖ നടന്മാര്‍ക്കുപോലും 6-7 ലക്ഷം രൂപയാണ് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സാമുവലിന് തുറന്ന കത്തെഴുതിയത് കൂടാതെ മറ്റൊരു പോസ്റ്റും പാര്‍വതിയിട്ടു. അതില്‍ മലയാളം സിനിമയില്‍ മൂന്ന് ലക്ഷം രൂപ തികച്ചു കിട്ടുന്ന കണക്കെടുകയാണ് താനെന്നും കാര്യങ്ങള്‍ വന്‍ തമാശയാണെന്നുമാണ് അവര്‍ പറയുന്നത്. 

മലയാളം സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് താന്‍ എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. സിനിമ ഷൂട്ടിന് വരുന്നതിന് മുന്‍പ് നിര്‍മാതാക്കള്‍ പ്രതിഫലം നിശ്ചയിക്കുകയാണ് പതിവ്. കൂടുതല്‍ പണം ആവശ്യപ്പെടാനും പ്രതിഫലം താരുമാനിക്കുവാനുള്ള അവസരവും ലഭിക്കുന്നുണ്ട്. പ്രതിഫലം ഇത്ര മതിയെന്ന് സമ്മതിച്ചാല്‍ അത്ര മാത്രമേ ലഭിക്കൂ. പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് അധികമായി പണമൊന്നും ആര്‍ക്കും ലഭിക്കാറില്ലെന്നും പാര്‍വതി പറഞ്ഞു. 

'കുറഞ്ഞ ബജറ്റില്‍, പുതുമുഖ താരങ്ങളെവെച്ചെടുത്ത സിനിമയാണ് ഇത്. സൗബിന്‍ ഒഴിച്ചാല്‍ ബാക്കി എല്ലാവരും പുതുമുഖങ്ങളാണ്. കരാര്‍ അനുസരിച്ചുള്ള പണം താങ്കള്‍ക്ക് ലഭിച്ചെന്ന് എനിക്ക് ഉറപ്പുണ്ട്. അല്ലായിരുന്നെങ്കില്‍ താങ്കള്‍ പ്രചാരണത്തിന് വരില്ലായിരുന്നു.' 

സിനിമയുടെ മൂല്യം മനസിലാക്കി അതിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും പാര്‍വതി പറഞ്ഞു. ഇത്തരത്തിലുള്ള കമന്റുകള്‍ അനാവശ്യ ചര്‍ച്ചയ്ക്ക് മാത്രമേ കാരണമാവുകയൊള്ളൂവെന്നും യഥാര്‍ത്ഥ വംശീയവിരോധികള്‍ പ്രത്യേക അജണ്ടയുമായി കാത്തിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 'അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുത്. താങ്കള്‍ക്ക് ലഭിച്ച പ്രതിഫലം എത്രയാണെന്ന് എനിക്ക് അറിയാം. അത് മോശമാണെന്ന് എനിക്ക് തോന്നുന്നില്ല' പാര്‍വതി കൂട്ടിച്ചേര്‍ത്തു. സാമുവലിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും നടി പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com