പിറന്നാള്‍ ആഘോഷത്തിന് മുമ്പ് മകനെ കുതിരസവാരി പഠിപ്പിച്ച് സെയിഫും കരീനയും 

പിറന്നാള്‍ ആഘോഷത്തിന് മുമ്പ് മകനെ കുതിരസവാരി പഠിപ്പിച്ച് സെയിഫും കരീനയും 

പട്ടൗഡി പാലസില്‍ നിന്നുള്ള കരിഷ്മയുടെ ഫോട്ടോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. കരിഷ്മയാണ് തൈമൂറിന്റെ ജന്മദിനത്തിന് മുന്നോടിയായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. 
Published on

നാളെ പട്ടൗഡി പാലസില്‍ ഒന്നാമത്തെ ജന്മദിനം ആഘോഷിക്കാന്‍ തൈമൂര്‍ തയ്യാറായികഴിഞ്ഞു. ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ആഘോഷപരിപാടികളാണ് സെയിഫ് അലി ഖാനും കരീന കപൂറും ചേര്‍ന്ന് തൈമൂറിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. പരിപാടിയില്‍ കരീനയുടെ സഹോദരി കരിഷ്മ കപൂര്‍ പങ്കെടുക്കുമെന്ന് ഉറപ്പാണ്. പട്ടൗഡി പാലസില്‍ നിന്നുള്ള കരിഷ്മയുടെ ഫോട്ടോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. കരിഷ്മയാണ് തൈമൂറിന്റെ ജന്മദിനത്തിന് മുന്നോടിയായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. 

പട്ടൗഡി പാലസില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളാണ് കരിഷ്മ ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്. ഒന്നില്‍ തെമൂറിനെ കുതിര സവാരി പഠിപ്പിക്കുന്ന സെയിഫിനെയാണ് കാണാന്‍ സാധിക്കുന്നത്. ഒപ്പംതന്നെ അമ്മ കരീനയും തൊട്ടടുത്ത് നില്‍പ്പുണ്ട്. കരീനയും സെയ്ഫും കരിഷ്മയും ചേര്‍ന്നുള്ളതാണ് മറ്റൊരു ചിത്രം. മടിപിടിച്ച തിങ്കളാഴ്ചകള്‍ ഇങ്ങനെയായിരിക്കുമെന്ന അടിക്കുറുപ്പോടെയാണ് കരിഷ്മ ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. തൈമൂറിന്റെ ഒന്നാം ജന്മദിനം കെങ്കേമമാക്കാന്‍ ഒത്തുകൂടിയ ഇവരെല്ലാം കുടുംബവുമൊത്തുള്ള നിമിഷങ്ങള്‍ ആഘോഷമാക്കുകയാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 

പട്ടൗഡിയിലേക്കുള്ള യാത്രയ്ക്കിടയില്‍ സെയ്ഫും കരീനയും തൈമൂറും ചേര്‍ന്നുള്ള ചിത്രങ്ങള്‍ പാപ്പരാസികള്‍ ഒപ്പിയെടുത്തിരുന്നു. തൈമൂറിന്റെ പിറന്നാള്‍ എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ആയിട്ടുള്ള ഒന്നാണെന്നും വീട്ടിലെ എല്ലാവരും വളരെ ആകാംഷയോടെയാണ് ആ ദിനത്തിനായി കാത്തിരിക്കുന്നതെന്നും കരിഷ്മ മുമ്പ് പറഞ്ഞിരുന്നു. വീട്ടുകാരെല്ലാവരും ഒത്തുചേരുകയാണെന്നും വലിയ ആഘോഷങ്ങളൊന്നുമായിരിക്കില്ലെന്നും കരിഷ്മ മുമ്പ് പറഞ്ഞിരുന്നു.

ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള സൂചന തന്നെയാണ് പിന്നീട് പുറത്തുവന്ന കരീനയുടെ പ്രതികരണത്തിലും ഉണ്ടായിരുന്നത്. മകന്റെ ജന്മദിനം ഒരു വലിയ ബോളിവുഡ് പാര്‍ട്ടിയൊന്നുമായിരിക്കില്ലെന്നും വീട്ടുകാര്‍ മാത്രമുള്ള ആഘോഷമാണ് നടത്തുകയെന്നുമാണ് കരീന പറഞ്ഞത്. തൈമൂറിന്റെ ആദ്യ ജന്മദിനമായതിനാല്‍ തന്നെ അത് ആഘോഷിക്കേണ്ടത് ബന്ധുക്കള്‍ക്കൊപ്പമാണെന്നായിരുന്നു കരീനയുടെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com