കോവിഡ് 19നെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിലെ പുത്തൻ ചലഞ്ചുകൾക്കായി ആവോശത്തോടെയാണ് കാത്തിരിപ്പ്. ഓരോ ദിവസവും ട്രെൻഡാകുന്ന ചലഞ്ചുകളിൽ പങ്കെടുക്കാൻ സിനിമാതാരങ്ങളടക്കം ഉത്സാഹം കാണിക്കുന്നുണ്ട്. ഇത്തരത്തിൽ വൈറലായ ഒന്നാണ് പില്ലോ ചലഞ്ച്.
ഡ്രസ്സിന് പകരം ഒരു തലയിണ ദേഹത്തോട് ചേർത്ത് ധരിച്ച് ചിത്രമെടുക്കുകയാണ് ചലഞ്ചിൽ ചെയ്യേണ്ടത്. ക്വാറന്റൈൻ പില്ലോ ചലഞ്ചെന്ന് ഹാഷ്ടാഗ് നൽകി ചിത്രം പങ്കുവയ്ക്കാവുന്നതാണ്. ഇപ്പോഴിതാ താരസുന്ദരി തമന്ന ഭാട്ടിയ ആണ് ചലഞ്ചിൽ പങ്കെടുത്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള തലയിണ കറുത്ത ബെൽറ്റ് ഉപയോഗിച്ച് ശരീരത്തോട് ചെർത്തുവച്ചിരിക്കുകയാണ് താരം. ഇതിനൊപ്പം ചുവന്ന നിറത്തിലുള്ള ഷൂസ് കൂടി ധരിച്ച് ഹോട്ട് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഏഴരലക്ഷത്തിലധികം ലൈക്കുകൾ നേടിയ ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായിക്കഴിഞ്ഞു.
ലോക്ക്ഡൗൺ നാളിൽ തമന്ന പങ്കുവച്ച ബ്യൂട്ടി ടിപ്സിന്റെ വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. മുടിയുടെ പരിചരണത്തിന് താൻ സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി താരം വെളിപ്പെടുത്തിയത്. സവാള നീരും വെളിച്ചെണ്ണയും ഒന്നിച്ചു ചേർത്താണ് തലയിൽ പുരട്ടുന്നത്. ഇത് കൊളീജന്റെ ഉത്പാദനത്തിന് സഹായിക്കുകയും മുടിയുടെ വളർച്ചാ വേഗം കൂട്ടുകയും ചെയ്യും. ഒപ്പം കോശങ്ങൾക്ക് ശക്തി പകരുകയും മുടികൊഴിച്ചിൽ ശമിക്കുമെന്നും താരം അവകാശപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates