പുകവലി നിര്‍ത്താനുള്ള പെടാപ്പാട് നോക്കണേ!; റിലീസിന് മുന്‍പ് തീവണ്ടിയിലെ ഗാനം പുറത്ത്

നാളെയാണ് തീവണ്ടി റിലീസ് ചെയ്യുന്നത്‌ 
പുകവലി നിര്‍ത്താനുള്ള പെടാപ്പാട് നോക്കണേ!; റിലീസിന് മുന്‍പ് തീവണ്ടിയിലെ ഗാനം പുറത്ത്
Updated on
1 min read

രാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രം തീവണ്ടി വെള്ളിയാഴ്ച തീയെറ്ററുകളിലേക്ക് എത്തുകയാണ്. അതിന് മുന്നേ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടോവിനോ തോമസ് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഗാനം പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 

ഒരു തീപ്പെട്ടിക്കും വേണ്ട എന്ന് തുടങ്ങുന്നതാണ് ഗാനം. പുകവലി നിര്‍ത്താനുള്ള നായകന്റെ കഷ്ടപ്പാടാണ് ഗാനത്തില്‍ കാണിക്കുന്നത്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ടോപ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. 

ഫെല്ലിനി ടിപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിനീഷ് ദാമോദരന്‍ എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. ചെയിന്‍ സ്‌മോക്കറായ ബീനീഷിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. പുതുമുഖം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. വിനി വിശ്വലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com