പുതിയ ഡയറ്റിങ് തുടങ്ങി നിവിൻ, കുറച്ചത് എട്ട് കിലോ! 

ലോക്ക് ഡൗണിലും തനിക്ക് സമയം തികയുന്നില്ലെന്ന പരാതിയും നിവിനുണ്ട്
പുതിയ ഡയറ്റിങ് തുടങ്ങി നിവിൻ, കുറച്ചത് എട്ട് കിലോ! 
Updated on
1 min read

പുതിയ ചിത്രം പടവെട്ടിലെ നിവിൻ പോളിയുടെ ലുക്ക് സോഷ്യൽമീഡിയയിലാകെ വൈറലായിരുന്നു. സിനിമയ്ക്കായി ശരീരഭാരം കൂട്ടിയ താരത്തിന്റെ കുടവയറൊക്കെവച്ച ഒരു ലുക്കാണ് പ്രചരിച്ചത്. ഇപ്പോഴിതാ ഇതേ സിനിമയ്ക്കായി വണ്ണം കുറയ്ക്കുകയാണ് താരം. ‌

ലോക്ക്ഡൗൺ ആയതുകൊണ്ട് വീട്ടിൽ തന്നെയുള്ള താരം ഇതിനോടകം എട്ട് കിലോയോളം ഭാരം കുറച്ചുകഴിഞ്ഞു. പുറത്തുനിന്നുള്ള ഭക്ഷണം പൂർണമായി ഇല്ലാതായതോടെ പുതിയ ഡയറ്റിങ് തുടങ്ങിയിരിക്കുകയാണ് നിവിൻ. ലോക്ക് ഡൗണിലും തനിക്ക് സമയം തികയുന്നില്ലെന്ന പരാതിയും നിവിനുണ്ട്. കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നുണ്ടെന്നും താരം പറയുന്നു.

ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നടൻ സണ്ണി വെയിനാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ഹേ ജൂഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് നിവിൻ വണ്ണം കൂട്ടിയത്. ഇതുപോലെ ​ഗീതു മോഹൻദാസിന്റെ മൂത്തോനുവേണ്ടിയും നിവിൻ വ്യത്യസ്ത ലുക്കിൽ എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com