പുതിയ പരീക്ഷണവുമായി പ്രിയ വാര്യർ, ഹിറ്റ് ​ഗാനത്തിനൊപ്പം കഥക് പ്രകടനം; വിഡിയോ  

ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു
പുതിയ പരീക്ഷണവുമായി പ്രിയ വാര്യർ, ഹിറ്റ് ​ഗാനത്തിനൊപ്പം കഥക് പ്രകടനം; വിഡിയോ  
Updated on
1 min read

സിനിമാപ്രേമികളുടെയും സം​ഗീതപ്രേമികളുടെയും മനസ്സുകളെ ഒരുപോലെ കീഴടക്കിയ ​ഗാനമാണ് 1999 ൽ പുറത്തിറങ്ങിയ "താൽ" എന്ന ചിത്രത്തിലെ താൽ സെ താൽ മിലാ... എന്ന ​ഗാനം. എ ആർ -ആനന്ദ് ബക്ഷി ടീം സമ്മാനിച്ച ഈ ​ഗാനത്തിനൊപ്പം നൃത്തം ചെയ്തിരിക്കുകയാണ് നടി പ്രിയ വാര്യർ. 

ചില പുതിയ പരീക്ഷണങ്ങൾ, എന്ന് കുറിച്ചാണ് പ്രിയ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. "എനിക്കറിയാം ഞാൻ കൊറിയോഗ്രാഫിയോട് പൂർണ്ണമായും നീതി പുലർത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തെറ്റുകൾ ക്ഷമിക്കുക. ഒരു എളിയ ശ്രമമാണ് എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു", വിഡിയോയ്ക്കൊപ്പം പ്രിയ കുറിച്ചു. 

നർത്തകിയും ബോളിവുഡ് നൃത്ത സംവിധായികയുമായ കൽപിതയുടെ കൊറിയോഗ്രഫിയോട് തോന്നിയ ഇഷ്ടമാണ് തന്റെ ഈ പരീക്ഷണത്തിന് കാരണമെന്ന് പ്രിയ പറയുന്നു. കൽപിത പങ്കുവച്ച വിഡിയോയിലെ ചലനങ്ങളാണ് പ്രിയ പകർത്തിയിരിക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com