പുതിയ ബോണ്ട് നവംബറിലും എത്തില്ല, 'നോ ടൈം ടു ഡൈ' റിലീസ് വീണ്ടും നീട്ടി

ഡാ​നി​യ​ല്‍ ക്രെ​യ്ഗ് അ​വ​സാ​ന​മാ​യി ബോ​ണ്ടി​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന 25ാം ജെയിംസ് ബോണ്ട് ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു
പുതിയ ബോണ്ട് നവംബറിലും എത്തില്ല, 'നോ ടൈം ടു ഡൈ' റിലീസ് വീണ്ടും നീട്ടി
Updated on: 
1 min read

ജെയിംസ് ബോണ്ട് സീരീസിലെ പുതിയ ചിത്രം 'നോ ​ടൈം ടു ​ഡൈ'യുടെ റിലീസ് വീണ്ടും നീട്ടി. അടുത്ത വർഷം ഏപ്രിൽ 2 വരെ റിലീസ് നീട്ടുകയാണെന്ന് നിർമാതാക്കൾ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് റിലീസ് നീട്ടിയത്. ഡാ​നി​യ​ല്‍ ക്രെ​യ്ഗ് അ​വ​സാ​ന​മാ​യി ബോ​ണ്ടി​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന 25ാം ജെയിംസ് ബോണ്ട് ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസ് നീട്ടുന്നത്. 

ഈ വർഷം ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ അതിനിടെ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ നവംബറിലേക്ക് റിലീസ് നീട്ടി. ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അടുത്ത വർഷത്തേക്ക് നീട്ടിയത്. ആരാധകർക്ക് തീയെറ്ററിലിരുന്ന് ചിത്രം കാണുന്നതിന് അവസരം ഒരുക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ തീരുമാനം എടുത്തത് എന്നാണ് എംജി സ്റ്റുഡിയോസും യൂണിവേഴ്സൽ പിക്ചേഴ്സും ബോണ്ട് നിർമാതാക്കളായ മൈക്കിൾ ജി വിൽസൺ, ബാർബറ ബ്രൊക്കോലി എന്നിവരും പറഞ്ഞു. 

സിനിമ വൈകുന്നത് ഞങ്ങളുടെ ആരാധകരെ നിരാശരാക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ നോ ടൈം ടു ഡൈ അടുത്ത വർഷത്തേക്ക് മാറ്റുകയാണ് എന്നാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. കാ​രി ജോ​ജി ഫു​ക്വാ​ങ്ക​യാ​ണ് പു​തി​യ ബോ​ണ്ട് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ സം​വി​ധാ​യ​ക​ന്‍ ഡാ​നി ബോ​യ​ല്‍ ഇ​ട​യ്ക്ക് ചി​ത്രീ​ക​ര​ണം ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നു പിന്നാലെയാണ് ജോജി ജെയിംസ് ബോണ്ടിലേക്ക് വരുന്നത്. ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​നി​ര​യാ​യ ഒ​രു ശാ​സ്ത്ര​ജ്ഞ​നെ ര​ക്ഷി​ക്കാ​നു​ള്ള സു​ഹൃ​ത്തി​ന്‍റെ ആ​വ​ശ്യം സ്വീ​ക​രി​ച്ച് ജ​മൈ​ക്ക​യി​ല്‍ ബോ​ണ്ട് എ​ത്തു​ന്ന​താ​ണ് ചി​ത്രം. പി​യേ​ഴ്‌​സ് ബ്രോ​സ്‌​ന​നു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യ​ക​നാ​യ ക്രെ​യ്ഗി​ന്‍റെ അ​വ​സാ​ന ബോ​ണ്ട് വേ​ഷ​മാ​ണ് ഇ​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER