പുതിയ വണ്ടി വാങ്ങിയ ആവേശത്തില്‍ 'പറപ്പിച്ചു' ; നടിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

റോഡ് മുറിച്ച് കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്കാണ് കാര്‍ ഇടിച്ചുകയറിയത്
പുതിയ വണ്ടി വാങ്ങിയ ആവേശത്തില്‍ 'പറപ്പിച്ചു' ; നടിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്
Updated on
1 min read

ഹൈദരാബാദ് : സിനിമാനടി ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. തെലുങ്ക്-തമിഴ് നടി രശ്മി ഗൗതം ഓടിച്ച കാര്‍ ഇടിച്ചാണ് വഴിയാത്രക്കാരന് പരിക്കേറ്റത്. വിശാഖപട്ടണത്തിന് സമീപം കുര്‍മന്നപാലേമില്‍ വെച്ചായിരുന്നു അപകടം. 

റോഡ് മുറിച്ച് കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്കാണ് കാര്‍ ഇടിച്ചുകയറിയത്. പുതിയ കാര്‍ വാങ്ങിയ ആവേശത്തില്‍, നടി ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ ആക്കിയ വഴിയാത്രക്കാരനെ, പരിക്ക് ദുരുതരമായതിനാല്‍ പിന്നീട് വിശാഖപട്ടണത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നടിയുടെ കാര്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com