പുതിയ വീട് ഉപേക്ഷിച്ചു, ജീവിതം വീണ്ടും ദുരിതപൂർണമായി; പഴയ വീട്ടിലേക്ക് തിരിച്ചുപോയി വൈറൽ ​ഗായിക

പ്രശസ്തയായതിന് പിന്നാലെ പഴയ വീട് ഉപേക്ഷിച്ച് കൂടുതൽ സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറിയിരുന്നു
പുതിയ വീട് ഉപേക്ഷിച്ചു, ജീവിതം വീണ്ടും ദുരിതപൂർണമായി; പഴയ വീട്ടിലേക്ക് തിരിച്ചുപോയി വൈറൽ ​ഗായിക
Updated on
1 min read

റെയിൽ വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന് പാട്ടുപാടിയ റാനു മണ്ഡാലിനെ നിങ്ങൾക്ക് ഓർമയില്ലേ. ലടതാ മങ്കേഷ്കറിന്റെ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ​ഗാനം റാനുവിനെ ഒറ്റ രാത്രികൊണ്ടാണ് പ്രശ്സ്തയാക്കിയത്. സോഷ്യൽ മീഡിയയിൽ മിന്നും താരമായതോടെ ബോളിവുഡിൽ നിന്ന് ഇവരെത്തേടി അവസരം എത്തി. എന്നാൽ പ്രശസ്തിയും അവസരങ്ങളും കുറഞ്ഞതോടെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് അവരിപ്പോൾ. 

പ്രശസ്തയായതിന് പിന്നാലെ പഴയ വീട് ഉപേക്ഷിച്ച് കൂടുതൽ സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാലത്തിൽ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സാമ്പത്തിക പ്രശ്നത്തിലായ ഇവരുടെ ജീവിതം ഇപ്പോൾ ദയനീയമാണെന്നും റിപ്പോർട്ടുകളുണ്ട്. 

റെയിൽ വേ സ്റ്റേഷനിൽ ഇരുന്നുള്ള ​ഗാനം വൈറലായതോടെ റാനു മണ്ഡൽ ലോകശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത ഇവരെ പ്രശംസിച്ചുകൊണ്ട് ബോളിവുഡിലെ പ്രമുഖർ രം​ഗത്തെത്തി. 2019 നവം​ബറിൽ ബോളിവുഡ് സം​ഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയ ഇവരെക്കൊണ്ട് മൂന്ന് ​ഗാനങ്ങൾ ആലപിച്ചിരുന്നു. ഹിന്ദിയിലേയും മലയാളത്തിലേയും ഉൾപ്പടെ നിരവധി റിയാലിറ്റി ഷോകളിലും ഇവർ പങ്കെടുത്തിരുന്നു. 

അതിനിടെ വിവാദങ്ങളിലും റാനു നിറഞ്ഞു നിന്നു. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മേക്കപ്പുമെല്ലാം വാർത്തയായി. സെൽഫി എടുക്കാനായി എത്തിയ ആരാധികയോടുള്ള പെരുമാറ്റമാണ് ഇവർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾക്ക് കാരണമായത്. തുടർന്ന് ഏറെ നാളായി റാനുവിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനിടെ ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന റാനുവിന്‍റെ ഒരു വിഡിയോ യൂട്യൂബിൽ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. അന്ന് പണവും അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണ് റാനു എന്നാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com