പുരികം ഉയര്‍ത്തി മലയാളികളെ വീഴ്ത്തിയ സുന്ദരി ഇനി പ്രധാന നായിക; പ്രിയക്കായി തിരക്കഥ മാറ്റി എഴുതി ഒമര്‍

ഒരു സീനില്‍ മാത്രമുണ്ടായിരുന്ന പ്രിയയുടെ നോട്ടവും കണ്ണിറുക്കലുമെല്ലാം പാട്ടിനേക്കാള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്
പുരികം ഉയര്‍ത്തി മലയാളികളെ വീഴ്ത്തിയ സുന്ദരി ഇനി പ്രധാന നായിക; പ്രിയക്കായി തിരക്കഥ മാറ്റി എഴുതി ഒമര്‍
Updated on
1 min read

രു അഡാറ് രംഗം മതി ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍. പിരികം ഉയര്‍ത്തിക്കൊണ്ടുള്ള ഒരൊറ്റ നോട്ടത്തില്‍ കേരളത്തില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് പ്രിയ വാര്യര്‍ എന്ന തൃശൂര്‍കാരി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. ഒരു സീനില്‍ മാത്രമുണ്ടായിരുന്ന പ്രിയയുടെ നോട്ടവും കണ്ണിറുക്കലുമെല്ലാം പാട്ടിനേക്കാള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതോടെ പ്രിയയ്ക്ക് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തിരക്കഥ മാറ്റിയെഴുതുകയാണ് സംവിധായകന്‍. 

സിനിമയില്‍ ചെറിയ റോളിലേക്കാണ് ആദ്യം പ്രിയയെ എടുത്തത്. എന്നാല്‍ പ്രിയയുടെ പുരികം പൊക്കല്‍ ഇഷ്ടമായതോടെയാണ് ലീഡ് റോളിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ പാട്ട് ഇറങ്ങിയതോടെ പ്രിയയ്്കും വൈശാഖ് പവനനും കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ഇതിനായി ഷെഡ്യൂള്‍  മാറ്റിവെച്ച് സ്‌ക്രിപ്റ്റ് റീ റൈറ്റ് ചെയ്തുക്കൊണ്ടിരിക്കുകയാണെന്നും പ്രിയ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ പറഞ്ഞു. 

പാട്ട് വന്നതില്‍പ്പിന്നെ ഒരുപാട് കോള്‍സും മെസേജും വരുന്നുണ്ട്. വലിയ സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു. പുരികം പൊക്കിയത് ട്രിക്കൊന്നുമല്ലെന്നും സീനിന് തൊട്ടു മുന്‍പാണ് ഒമറിക്ക പുരുകം ഉയര്‍ത്താമോ എന്ന് ചോദിച്ചത്. ഇതിന് വേണ്ടി നേരത്തെ പ്രാക്റ്റീസ് ചെയ്തിട്ടില്ലെന്നും പ്രിയ വ്യക്തമാക്കി. ഒമറിന്റെ സിനിമയായ പങ്കിസിന്റെ ഒഡിഷനിലും പങ്കെടുത്തിരുന്നു. അതില്‍ സെലക്ഷന്‍ കിട്ടിയതാണ്, എന്നാല്‍ പരീക്ഷയായതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് അഡാറ് ലൗവിന്റെ ഒഡിഷനില്‍ പങ്കെടുക്കുന്നത്. വലിയ സന്തോഷത്തിലാണ് ഈ സുന്ദരി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com