പുലിമുരുകനേയും മറികടക്കുമോ ?; കൊച്ചുണ്ണി 100 കോടി ക്ലബ്ബില്‍ ; ഇനി ചൈനയിലേക്ക്

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം മലയാളത്തില്‍ നിന്ന് നൂറുകോടി ക്ലബ്ബിലെത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി
പുലിമുരുകനേയും മറികടക്കുമോ ?; കൊച്ചുണ്ണി 100 കോടി ക്ലബ്ബില്‍ ; ഇനി ചൈനയിലേക്ക്
Updated on
1 min read

കൊച്ചി : സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് യുവതാരം നിവിന്‍പോളിയെ നായകനാക്കി ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് 40 ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. തിയേറ്ററുകളിലെ കളക്ഷനും മറ്റു ബിസിനസുകളും ചേര്‍ത്താണ് ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയത്. 

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം മലയാളത്തില്‍ നിന്ന് നൂറുകോടി ക്ലബ്ബിലെത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കേരളത്തിലെയും കേരളത്തിന് പുറത്തെയും തിയേറ്ററുകളില്‍ നിന്ന് 75 കോടിയും, ഗള്‍ഫ് മേഖലകളില്‍ നിന്ന് 18 കോടിയും സാറ്റലൈറ്റ്, ഡിജിറ്റല്‍ കളക്ഷനുകളില്‍ നിന്നായി 15 കോടിയും ചിത്രം നേടി. 

40 കോടിയിലധികം മുടക്കി ഒരുക്കിയ കൊച്ചുണ്ണി മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ ഇത്തിക്കരപക്കി എന്ന സുപ്രധാന വേഷത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു. ഒട്ടുമിക്ക വിദേശരാജ്യത്തും റിലീസായ ചിത്രം നൂറുകോടി ക്ലബ്ബില്‍ എത്തിയതിന് പിന്നാലെ, ചൈനയില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചുണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com