ഒരു കോടി രൂപ കൊടുക്കുന്നതു വരെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്ന് സംവിധായിക

പൃഥിരാജ് അഡ്വാന്‍സായി ഒരു കോടി രൂപ കൊടുക്കുന്നതിന് കാണാന്‍ പോലും കൂട്ടാക്കിയില്ലെന്ന് സംവിധായിക റോഷ്‌നി ദിനകരന്‍ - വിഷയം സിനിമാ സംഘടനകള്‍ ചര്‍ച്ച ചെയ്യും
ഒരു കോടി രൂപ കൊടുക്കുന്നതു വരെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്ന് സംവിധായിക
Updated on: 
1 min read

കൊച്ചി: നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈസ്‌റ്റോറിയുടെ ചിത്രീകരണം പ്രതിസന്ധിയില്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥി രാജ് ആദ്യ ഷെഡ്യൂളിനു ശേഷം ഒരു കോടി രൂപ കൊടുക്കുന്നതു വരെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്ന് സംവിധായിക പറയുന്നത്. പതിമൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മാണം ലക്ഷ്യമിട്ട് ആരംഭിച്ച സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പൃഥിയുടെ ഡേറ്റ് കിട്ടാത്തതാണ് ചിത്രത്തെ പ്രതിസന്ധിയിലെത്തിച്ചതെന്നും സംവിധായക പറഞ്ഞു.

കോസ്റ്റിയൂ ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈസ്‌റ്റോറി. പൃഥിയുടെ ഡേറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ചിത്രീകരണം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സംവിധായക സിനിമാ സംഘടനകളെ സമീപിച്ചിരിക്കുകയണ്. വിഷയം ചര്‍ച്ച ചെയ്യാനായി സിനിമാ സംഘടനകള്‍ യോഗം ചേരുന്നുണ്ട്. പൃഥിരാജ് സിനിമയുമായി സഹകരിക്കുമെന്ന ഉറപ്പാണ് സിനിമാ സംഘടനകള്‍ നല്‍കിയിരിക്കുന്നത്. 

തന്റെ സിനിമയ്ക്ക് അഡ്വാന്‍സ് വാങ്ങിയ ശേഷം നിരവധി ചിത്രത്തിനായി പൃഥിരാജ് ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും സംവിധായികകയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എം രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പൃഥിയും  പാര്‍വ്തിയും തന്നെയാണ് ആ  ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റേതാണ് സംഗീതം. യെന്തിരന്‍, ലിംഗ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്ന രത്‌നവേലാണ് ഛായാഗ്രഹകന്‍. ആദ്യമായിട്ടാണ് രത്‌നവേല്‍ മലയാളത്തില്‍ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER