'പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കും, എന്നാല്‍ അവര്‍ക്കു പറ്റിയ നല്ല ഭര്‍ത്താക്കന്മാര്‍ ഉണ്ടാകുന്നില്ല'; ജയപ്രദ

ഭര്‍ത്താവ് എങ്ങനെയായാലും അവരെ അങ്ങനെ തന്നെ അംഗീകരിക്കണം എന്നാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശം
'പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കും, എന്നാല്‍ അവര്‍ക്കു പറ്റിയ നല്ല ഭര്‍ത്താക്കന്മാര്‍ ഉണ്ടാകുന്നില്ല'; ജയപ്രദ
Updated on: 
1 min read

ആണ്‍കുട്ടികളെ നല്ല ഭര്‍ത്താക്കന്മാരാക്കി മാറ്റാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിയുന്നില്ലെന്ന് നടി ജയപ്രദ. 'പെണ്‍കുട്ടികളെ ഭാവിയിലെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ സമൂഹം വര്‍ഷങ്ങളോളം പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് പറ്റിയ നല്ല ഭര്‍ത്താക്കന്‍മാരായി പുരുഷന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെട്ടു. ഭര്‍ത്താവ് എങ്ങനെയായാലും അവരെ അങ്ങനെ തന്നെ അംഗീകരിക്കണം എന്നാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശം' ജയപ്രദ പറഞ്ഞു. 

ഇപ്പോള്‍ പെര്‍ഫക്റ്റ് പതി എന്ന ഹിന്ദി സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ജയപ്രദയുടെ ആദ്യത്തെ സീരിയല്‍ ആണ് ഇത്. ഇതില്‍ അമ്മയായും അമ്മായിഅമ്മയായും താരം എത്തുന്നുണ്ട്. മാതാപിതാക്കള്‍ മക്കളെ മനസിലാക്കണം എന്നാല്‍ മകന്റെ എല്ലാ തെറ്റുകളും കണ്ണുമടച്ച് ക്ഷമിക്കരുതെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER