പെരുന്നാളിന് ഉണ്ട ഇല്ല; മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്
പെരുന്നാളിന് ഉണ്ട ഇല്ല; മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു
Updated on: 
1 min read

മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ഉണ്ടയുടെ റിലീസ് മാറ്റി. ജൂണ്‍ 14 ലേക്കാണ് റിലീസ് മാറ്റിയത്. ചിത്രം പെരുന്നാളിന് എത്തുമെന്നാണ് പറഞ്ഞിരുന്നത്. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് റിലീസ് മാറ്റാന്‍ കാരണമായതെന്നാണ് സൂചന. ഉണ്ടയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് മാറ്റിയ കാര്യം അറിയിച്ചത്. 

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഡിലെ മാവോയ്‌സ്റ്റ് ബാധിത പ്രദേശത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുന്ന ഒരു സംഘം പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷമുള്ള ഖാലിദ് റഹ്മാന്റെ ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. ഷൈന്‍ ടോം ചാക്കോ, ജെക്കബ്, ഗ്രിഗറി, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER