പൊട്ടിയ കണ്ണാടി കൊണ്ട് നഗ്നത മറച്ച് അമലപോള്‍; ആടൈയിലെ രംഗം പുറത്ത്; വിഡിയോ

പൊട്ടിയ കണ്ണാടി കൊണ്ട് നഗ്നത മറച്ച് അമലപോള്‍; ആടൈയിലെ രംഗം പുറത്ത്; വിഡിയോ

പൊട്ടിയ കണ്ണാടികൊണ്ട് ശരീരം മറച്ച് കെട്ടിടത്തിന്റെ ടെറസിലൂടെ നടക്കുന്ന അമലയെയാണ് വിഡിയോയില്‍ കാണുന്നത്
Published on

മല പോള്‍ ശക്തമായ വേഷത്തില്‍ എത്തുന്ന ആടൈ തീയെറ്ററില്‍ എത്തിയിരിക്കുകയാണ്. നിരവധി വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചിത്രം എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം പുറത്തുവന്നിരിക്കുകയാണ്. കെട്ടിടത്തില്‍ നഗ്നയായി അകപ്പെടുന്ന അമല പോളിനെയാണ് വിഡിയോയില്‍ കാണുന്നത്. മൂവി ബഫാണ് ചിത്രത്തിന്റെ സ്‌നീക് പീക്ക് പുറത്തുവിട്ടത്. 

പൊട്ടിയ കണ്ണാടികൊണ്ട് ശരീരം മറച്ച് കെട്ടിടത്തിന്റെ ടെറസിലൂടെ നടക്കുന്ന അമലയെയാണ് വിഡിയോയില്‍ കാണുന്നത്. ആരാധകരുടെ ആകാംക്ഷ കൂട്ടുന്നതാണ് രംഗങ്ങള്‍. രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ അമല പൊളിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. കാമിനി എന്ന ന്യൂജെന്‍ നായികയായാണ് അമലപോള്‍ എത്തുന്നത്. ഒരു കെട്ടടത്തിനുള്ളില്‍ അമല വിവസ്ത്രയായിപ്പെട്ടുപോകുന്നതും തുടര്‍ന്ന് അവിടെനിന്നുള്ള രക്ഷപ്പെടലുമാണ് ചിത്രത്തില്‍ പറയുന്നത്. 

ചിത്രം റിലീസായതിന് പിന്നാലെ നിരവധി പേരാണ് അമലയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തുന്നത്. ധൈര്യപൂര്‍വം ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ തയാറായ അമലയെ പുകഴ്ത്തുകയാണ് ആരാധകര്‍. ഒരു നടിയും ഇതിന് തയാറാവില്ല എന്നാണ് അവര്‍ പറയുന്നത്. ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതുമുതല്‍ ചിത്രം വിവാദങ്ങള്‍ക്കൊപ്പമാണ്. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്തുചുറ്റി അര്‍ധനഗ്നയായി നില്‍ക്കുന്ന അമലയെയാണ് പോസ്റ്ററില്‍ കണ്ടിരുന്നത്. തുടര്‍ന്നുവന്ന ടീസറിം ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com