പൊറോട്ടയും ഓള്‍ഡ് മോങ്കും ബിയറും; കേരളത്തില്‍ വന്ന് ഈ പരുവമായെന്ന് സുദേവ്; അരിച്ചാക്ക് പോലെ ആയല്ലോ എന്ന് സോഷ്യല്‍ മീഡിയ

സിക്‌സ് പാക്ക് പോയി അരിച്ചാക്ക് കണക്കെ നില്‍ക്കുന്ന താരത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍
പൊറോട്ടയും ഓള്‍ഡ് മോങ്കും ബിയറും; കേരളത്തില്‍ വന്ന് ഈ പരുവമായെന്ന് സുദേവ്; അരിച്ചാക്ക് പോലെ ആയല്ലോ എന്ന് സോഷ്യല്‍ മീഡിയ
Updated on
1 min read

ഭിനയ മികവുകൊണ്ട് ആരാധക ശ്രദ്ധ നേടിയ നടനാണ് സുദേവ് നായര്‍. പൂച്ചക്കണ്ണും സിക്‌സ് പാക്ക് ബോഡിയുമുള്ള സുദേവിനെ കണ്ടാല്‍ ബോളിവുഡ് നടനാണെന്നേ തോന്നൂ. എന്നാല്‍ കേരളത്തിലെത്തി ആളിന്റെ കോലം തന്നെ മാറിയിരിക്കുകയാണ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാവുന്നത്. 

കുടവയറന്‍ സുദേവിനെയാണ് ചിത്രത്തില്‍ കാണുന്നത്. സിക്‌സ് പാക്ക് പോയി അരിച്ചാക്ക് കണക്കെ നില്‍ക്കുന്ന താരത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കേരളത്തിലെ പൊറോട്ടയും ചിക്കനും പിന്നെ ഓള്‍ഡ് മോങ്കും ബിയറുമെല്ലാം കഴിച്ചാണ് ഇതുപോലെ ആയത് എന്നാണ് താരം പറയുന്നത്. മുന്നറിയിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

കേരളത്തിലെ പൊറോട്ടയും ഐസ്‌ക്രീം സണ്‍ഡേയ്‌സും വാഫില്‍സും പിന്നെ ഓള്‍ഡ് മോങ്കും ബീയറും കഴിച്ചാല്‍ നിങ്ങള്‍ എത്ര വര്‍ക്ക്ഔട്ടു ചെയ്താലും എങ്ങനെ ഇരുന്നാലും ഇതുപോലെയാകുമെന്നാണ് താരം പറയുന്നത്. തനിക്ക് ചലഞ്ച് ഇഷ്ടമാണ് എന്നും താരം കുറിക്കുന്നു. എന്തായാലും ശരീരസൗന്ദര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കുന്ന സുദേവിന് എന്തുപറ്റി എന്നാണ് ആരാധകരുടെ ചോദ്യം. വളരെ രസകരമായ കമന്റുകളാണ് പോസ്റ്റില്‍ വരുന്നത്. സിക്‌സ് പാക് പോയി റൈസ് പാക് വന്നു എന്നാണ് ഒരാളുടെ കമന്റ്. നിയന്ത്രണമില്ലാതെ ഫുഡ് കഴിച്ചിട്ട് കേരളത്തെ കുറ്റം പറയുന്നതിനേയും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം കഴിച്ച് സിക്‌സ് പാക്കില്‍ ഇരിക്കുന്ന പയ്യന്മാര്‍ ഇവിടെ ഉണ്ടെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ താരം പറ്റിക്കുകയാണെന്നും വയറു വീര്‍പ്പിച്ച് പിടിച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്. ഫഹദ് ഫാസില്‍ നായകനായെത്തിയ അതിരനായിരുന്നു താരത്തിന്റെ അവസാനത്തെ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com