''പോടാ പുല്ലേ എന്ന് വിമര്‍ശകരെ വിളിച്ച്, കൂളായ് ആ തടിയന്‍ കാറ് ആരാധകരില്‍ നിന്നും വാങ്ങും''

''പോടാ പുല്ലേ എന്ന് വിമര്‍ശകരെ വിളിച്ച്, കൂളായ് ആ തടിയന്‍ കാറ് ആരാധകരില്‍ നിന്നും വാങ്ങും''
Updated on
2 min read

മകാലിക സംഭവങ്ങളിലെല്ലാം തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. 2018ലെ പ്രളയത്തിന്റെ സമയത്തെല്ലാം അദ്ദേഹം ദുരിദാശ്വാസ ക്യാംപുകളില്‍ സഹായഹസ്തവുമായി സജീവമായിരുന്നു. 

ഇപ്പോഴിതാ, കേരളത്തില്‍ നിന്നുള്ള വനിതാ എംപിയ്ക്ക് കാര്‍ വാങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിവു നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം തന്റെ നിലപാടും അഭിപ്രായവും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. 

'ഒരു പ്രമുഖ എംപിയ്ക്ക് അവരോട് സ്‌നേഹവും ബഹുമാനവും ഉള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാന്‍ ശ്രമിക്കുന്നു. ഈ വാര്‍ത്തയില്‍ ഇത്ര വിവാദമാക്കുവാന്‍ എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല'- സന്തോഷ് പറഞ്ഞു. 

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ. 

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..

കുറച്ചു ദിവസമായ് തീ൪ത്തും അനാവശ്യമെന്ന് പറയാവുന്ന ഒരു രാഷ്ട്രീയ വിവാദം social media യില് പലയിടത്തും കാണുന്നു.

ഒരു പ്രമുഖ MP ക്ക് അവരോട് സ്നേഹവും ബഹുമാനവും ഉള്ള പാ൪ട്ടി പ്രവ൪ത്തക൪ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാ൯ ശ്രമിക്കുന്നു. ഈ വാ൪ത്തയില് ഇത്ര വിവാദമാക്കുവാ൯ എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാ൯ നി൪ബന്ധിച്ചിട്ടുമില്ല.

ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില് നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്പോള്‍ സ്ഥിതി മാറുകയാണ്. ''ലോകസഭാംഗങ്ങള്‍ക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കള്‍ പിരിവെടുത്തു കാറു വാങ്ങണം'' എന്നാണ് ചര്‍ച്ച. അതിലൊന്നും കാര്യമില്ല. അവരുടെ ആരാധകര് സ്നേഹം കൊണ്ടാണ് സ്വന്തം കൈയ്യിലെ പണം കൊണ്ട് വാങ്ങി കൊടുക്കുന്നത്.

പല കോടീശ്വരന്മാരായ ജനപ്രതിനിധികളും ചികിത്സയ്ക്കു കോടികളാണ് പൊതു ഖജനാവില്‍ നിന്നും കൈപറ്റുന്നത്. അതൊന്നും ആ൪ക്കും ച൪ച്ച ചെയ്യേണ്ടേ.?

ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ ആര്‍ക്കും ഒരു ധാര്‍മികരോഷവും കണ്ടില്ല. നേതാക്കന്മാര്‍ വന്‍കിട മുതലാളിമാരില്‍ നിന്ന് ആനുകൂല്യം പറ്റുന്നതോ അവര്‍ക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. അട്ടിമറി വിജയം നേടിയ കരുത്തയായ ഒരു പാവപ്പെട്ട എം പിക്ക് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാറു വാങ്ങാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നു. അതിനു ആരേയും നി൪ബന്ധിക്കാതെ അവരുടെ ആരാധകരില് നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് വലിയ മഹാ പാപം ആകുന്നതെങ്ങിനെ ?

തങ്ങളുടെ ജനപ്രതിനിധിക്ക് എന്തുവിധം സൗകര്യമൊരുക്കണമെന്ന് സഹപ്രവര്‍ത്തകരോ ജനങ്ങളോ ചിന്തിച്ചാല്‍ അതു തെറ്റാവുന്നതെങ്ങനെ?

എന്തെങ്കിലും അഴിമതി കാണിച്ചതായോ എം പി എന്ന നിലയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായോ ആരും പരാതി ഉന്നയിച്ചു കണ്ടില്ല. വായ്പയെടുത്തു കാറു വാങ്ങാമല്ലോ എന്നാണ് കണ്ടെത്തല്‍. കൊള്ളാം. കാറിനുള്ള പണം എം പി കടമെടുക്കണം. മറ്റു എം പിമാരെല്ലാം എംപി യെന്ന നിലയില്‍ ലോണെടുത്താണോ കാറു വാങ്ങിയതെന്നുകൂടി പറഞ്ഞാല്‍ നന്ന്.

സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോ ലോണ്‍ കിട്ടുന്നതോ ആയ ഒരു കാര്യത്തിനും ഇനി ആരും പിരിവുമായി വരില്ലെന്നു കരുതാമോ? 
ഇവിടെ പല സ൪ക്കാര് സഹായങ്ങളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും നില നില്കുമ്പോഴും പല മഹാത്മാരും ബക്കറ്റ് പിരിവുമായ് വരുന്നൂ. ഇത് തെറ്റാണെന്കില് അതും തെറ്റല്ലേ ? ഇതിലൊക്കെ ഇനിയെന്കിലും 
വ്യക്തത വരുത്തണം.

ദുരുപയോഗത്തെയും അഴിമതിയെയുമാണ് എതിര്‍ക്കേണ്ടത്. പല കോടീശ്വര൯മാരായ MP, MLA മാ൪ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ മൗനം പാലിച്ചവര്‍ക്ക് ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും എന്തുകൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനു കൂട്ടു നില്‍ക്കാന്‍ കഴിയില്ല.

പിരിവെടുത്തു കാറു നല്‍കിയും വീടു നല്‍കിയും നേതാക്കളെ സഹായിച്ച കഥകളിലേക്കും വേണ്ടിവന്നാല്‍ ആലോചന നീട്ടാം. അപ്പോഴൊന്നും ഉണ്ടാവാത്ത ധാര്‍മികബോധം വിടര്‍ന്നു പന്തലിക്കുന്നതു കാണാന്‍ ചന്തമുണ്ട്. ഓരോ MP. മാരും ഒരു പ്രത്യേക പാ൪ട്ടിയുടെ നേതാവു മാത്രമല്ല കേരളത്തിന്റെ കൂടി എം പി കൂടിയാണ് എന്ന സത്യം ഒരുത്തനും മറക്കരുത്.

ഈ വിഷയത്തില് കാ൪ വാങ്ങിച്ചു കൊടുക്കുവാ൯ മനസ്സ് കാണിച്ച പ്രവ൪ത്തക൪ക്ക് കട്ട സപ്പോ൪ട്ട്.

(വാല് കഷ്ണം.... ശ്ശെ...ഇങ്ങനെ ഒരു അവസ്ഥ എനിക്കാണ് ഉണ്ടായതെന്കില്, അതായത് എന്ടെ ആരാധകര് ചേ൪ന്ന് പണപിരിവ് നടത്തി ഒരു കോടിയുടെ കാ൪ സമ്മാനമായ് തന്നാല് ആര് എന്ത് പറഞ്ഞ് വിവാദങ്ങള് ഉണ്ടാക്കിയാലും ഞാ൯ മൈ൯ഡ് ചെയ്യില്ല.. "പോടാ പുല്ലെ" എന്നു വിമ൪ശകരെ മനസ്സാ വിളിച്ച് ,കൂളായ് ആ തടിയ൯ കാറ് ആരാധകരില് നിന്നും വാങ്ങും. എന്നിട്ട് വിവാദം ഉണ്ടാക്കിയവന്ടെ മുന്നിലൂടെ പത്ത് തവണ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കളിക്കും.
എന്നിട്ട് വിമ൪ശകരെ നോക്കി ഒരു മാതിരി ആക്കിയ ചിരിയും ചിരിക്കും...
അല്ല പിന്നെ)

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..ഒടുവില് പണ്ഡിറ്റ് വരും, എല്ലാം ശരിയാക്കും)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com