പ്രണയനദി ഒഴുകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം: ടൊവിനോയും ഐശ്യര്യയും ആഷിക് അബുവും പറയുന്നു

ഇന്ന് ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകളാണ് ആഷിഖ് അബുവിന്റേയും ഐശ്വര്യയുടേയും ടൊവിനോയുടേയും സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രണയനദി ഒഴുകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം: ടൊവിനോയും ഐശ്യര്യയും ആഷിക് അബുവും പറയുന്നു
Updated on
1 min read

2018ല്‍ പ്രേഷകര്‍ ഏറെ ആഘോഷിച്ച ഒരു പ്രണയചിത്രമായിരുന്നു മായാനദി. മനസില്‍ പ്രണയം നിറച്ച് ഈ പ്രണയനദി ഒഴുകിത്തുടങ്ങിയിട്ട് ഇന്നലത്തേക്ക് ഒരു വര്‍ഷം തികഞ്ഞു. 2017 ഡിസംബര്‍ 22നാണ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. 

ഇന്നലെ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകളാണ് ആഷിഖ് അബുവിന്റേയും ഐശ്വര്യയുടേയും ടൊവിനോയുടേയും സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു വര്‍ഷത്തിനിപ്പുറവും സിനിമാ പ്രേമികള്‍ക്കിടയിലും, സിനിമാ ഗ്രൂപ്പുകളിലും ഇന്നും മായാനദി ഒരു ചര്‍ച്ചാ വിഷയമാണ്.

സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വ്വഹിച്ച 'മായാനദിക്ക്' സംഗീതം നല്‍കിയത് റെക്‌സ് വിജയനായിരുന്നു. ഷഹബാസ് അമന്‍ ആലപിച്ച 'മിഴിയിയില്‍ നിന്നും' എന്ന ഗാനം ഒരു വര്‍ഷത്തിനിപ്പുറവും ആസ്വാദകര്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

ആരാധകരുടെ ആവശ്യം പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ ചിത്രം റീ റിലീസ് ചെയ്തിരുന്നു. ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മാത്തന്‍. ഐശ്വര്യ അവതരിപ്പിച്ച അപ്പു അഥവ അപര്‍ണ രവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ടാണ് മായാനദി വിജയം നേടിയത്. ചിത്രത്തിനെതിരെ വലിയ സൈബര്‍ അറ്റാക്ക് ആണ് ഉണ്ടായത്. പക്ഷേ റിലീസ് ദിവസം മുതല്‍ മായാനദിക്ക് തിയേറ്ററില്‍ വലിയ ജനത്തിരക്കായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com