പ്രണയാതുരനായി മോഹന്‍ലാല്‍; 'അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചുകൊടുക്കും' ഒടിയനിലെ ആദ്യഗാനം ഹിറ്റ്

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി
പ്രണയാതുരനായി മോഹന്‍ലാല്‍; 'അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചുകൊടുക്കും' ഒടിയനിലെ ആദ്യഗാനം ഹിറ്റ്
Updated on
1 min read


കൊച്ചി: 'ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും'... ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായായാണ് . 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്.  പ്രണാതുരനായി ലാലെത്തുന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പാട്ടിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഗാനം കണ്ടത്‌

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ ആണ് ഗാനം പുറത്തിറക്കിയത്.   റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.  സുദീപ് കുമാറും ശ്രേയാ ഘോഷലും ചേര്‍ന്നാണ് ആലാപനം. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandu Salim Kumar
Murali Gopy
Deool band 2, Shahrukh Khan
Tovino, V D Satheesan, Anto Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com