പ്രണയിക്കുന്നത് ഒരു കുറ്റകൃത്യമല്ല, സെയ്ഫിനെ വിവാഹം ചെയ്തതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; കരീന  

വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞവരോട് അങ്ങനെയാണെങ്കില്‍ അത് സംഭവിക്കട്ടെയെന്നാണ് കരീന മറുപടി നല്‍കിയത് 
പ്രണയിക്കുന്നത് ഒരു കുറ്റകൃത്യമല്ല, സെയ്ഫിനെ വിവാഹം ചെയ്തതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; കരീന  
Updated on: 
1 min read

കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നല്‍കി ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സെയ്ഫ് അലി ഖാനുമായി നടി കരീന കപൂറിന്റെ വിവാഹം. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാകുമെന്നും കരീനയുടെ അഭിനയ ജീവിതം അവസാനിച്ചെന്നുമെല്ലാം പല അഭിപ്രായങ്ങളും അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ അവയെല്ലാം കാറ്റില്‍ പറത്തിയാണ് കരീന അഭിനയത്തില്‍ വീണ്ടും സജീവമായത്. 

സെയ്ഫിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നെന്നാണ് കരീനയുടെ വാക്കുകള്‍. ' പ്രണയത്തിലാകുക എന്നത് ഒരു ക്രൈം ഒന്നുമല്ല. ഞാന്‍ പ്രണയത്തിലായതുകൊണ്ടോ കല്ല്യാണം കഴിച്ചതുകൊണ്ടോ ആര്‍ക്കെങ്കിലും എന്റെ കൂടെ ജോലി ചെയ്യണ്ട എന്ന് തോന്നുകയാണെങ്കില്‍, വേണ്ട. കാരണം ഞാന്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളത് ചെയ്യും', കരീന പറഞ്ഞു. 

വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കരിയര്‍ അവസാനിച്ചെന്ന് പലരും പറഞ്ഞെന്നും അങ്ങനെയാണെങ്കില്‍ അത് സംഭവിക്കട്ടെയെന്നാണ് താന്‍ അവര്‍ക്ക് മറുപടി നല്‍കിയിരുന്നതെന്നും താരം പറഞ്ഞു. 'ഇതാണ് എനിക്കെന്റെ ഭാവി ജീവിതം ചിലവഴിക്കേണ്ട വ്യക്തി. ഞാനത് ചെയ്യും. ഇപ്പോള്‍ ഞാന്‍ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അതെന്ന് എനിക്ക് തോന്നുന്നു', കരീന പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER