പ്രണയിച്ച് പേളിയും ശ്രീനിഷും; പേളിഷ് വീഡിയോ കാണാം

ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പേളി. അഭിനയിക്കുന്നതിനൊപ്പം പാട്ട് പാടിയിരിക്കുന്നതും വരികള്‍ എഴുതിയിരിക്കുന്നതും പേളിയാണ്
പ്രണയിച്ച് പേളിയും ശ്രീനിഷും; പേളിഷ് വീഡിയോ കാണാം
Updated on: 
1 min read

പേളി മാണിയ്ക്കും ശ്രീനിഷിനും ഇനി പ്രണയത്തിന്റെ നാളുകളാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മ്യൂസിക്കല്‍ ആല്‍ബം പേളിഷ് പുറത്തിറക്കി. ഇരുവരും തകര്‍ത്ത് പ്രണയിക്കുന്ന ആല്‍ബത്തിന് ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തിറക്കിയ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. 

ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പേളി. അഭിനയിക്കുന്നതിനൊപ്പം പാട്ട് പാടിയിരിക്കുന്നതും വരികള്‍ എഴുതിയിരിക്കുന്നതും പേളിയാണ്. ശരത് ഡേവിസാണ് വെബ് സീരീസായി ഇറങ്ങുന്ന മ്യൂസിക്കല്‍ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഇതള്‍കള്‍ എന്നെ തഴുകിയ എന്നു തുടങ്ങുന്ന തമിഴ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജെസിന്‍ ജോര്‍ജാണ്. ഇരുവരും പ്രണയത്തിലായി നാല് മാസം തികയുന്നവേളയിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. 

ഇരുവരുടേയും വിവാഹ വാര്‍ത്ത പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഇടയിലേക്കാണ് ആല്‍ബം എത്തുന്നത്. ഉടന്‍ തന്നെ ഇരുവരുടേയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായിരുന്ന ഇരുവരുടേയും പ്രണയം ആരാധകര്‍ തുടക്കം മുതല്‍ ആഘോഷമാക്കിയിരുന്നു. ആരാധകര്‍ക്കായി ഒരു വാര്‍ത്താ താന്‍ കരുതിവച്ചിട്ടുണ്ടെന്ന് പേളി കഴിഞ്ഞദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവാഹനിശ്ചയം സംബന്ധിക്കുന്ന വിവരമായിരിക്കും താരം പുറത്തുവിടുക എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com