പ്രണവിന് ക്രിസ്മസ് മധുരം പകർന്ന് മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ ( വീഡിയോ) 

ഇത്തവണ  ക്രിസ്മസിന് മമ്മൂട്ടി ചിത്രങ്ങളൊന്നുമില്ലെങ്കിലും ആഘോഷങ്ങളിൽ പങ്കെടുത്ത് മമ്മൂട്ടി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു
പ്രണവിന് ക്രിസ്മസ് മധുരം പകർന്ന് മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ ( വീഡിയോ) 
Updated on
1 min read

ഘോഷങ്ങൾ ഒന്നും തന്നെ വിടാതെ അതിലെല്ലാം നിറസാന്നിധ്യമാകുന്ന ഒരു വ്യക്തിയാണ് നടൻ മമ്മൂട്ടി. നാടുമുഴുവൻ ക്രിസ്മസ് ആഘോഷിക്കുന്ന വേളയിലും മമ്മൂട്ടി സജീവമായി രം​ഗത്തുണ്ട്. ഇത്തവണ  ക്രിസ്മസിന് മമ്മൂട്ടി ചിത്രങ്ങളൊന്നുമില്ലെങ്കിലും ആഘോഷങ്ങളിൽ പങ്കെടുത്ത് മമ്മൂട്ടി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

 ഇത്തവണ  പ്രണവ് മോഹൻലാലിന് ക്രിസ്മസ് മധുരം പങ്കുവച്ചാണ് അദ്ദേഹം ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഈ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. രാജ്യം കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ യാത്ര എന്ന സിനിമയുടെ മലയാളം ഡബ്ബിങിന് കൊച്ചി വിസ്മയാക്സിൽ എത്തിയപ്പോഴായിരുന്നു കേക്ക് മുറിച്ചുള്ള ഈ ആഘോഷം. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും സ്റ്റുഡിയോയിലുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയതോടെ ക്രിസ്മസ് കേക്ക് മുറിച്ച് തന്നെ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ അരുൺഗോപിയും ആഘോഷത്തിൽ പങ്കുചേർന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com