പ്രധാനമന്ത്രിയായി തകർത്ത് ലാലേട്ടൻ; കാപ്പാൻ ടീസർ പുറത്ത്

പ്രധാനമന്ത്രിയായെത്തുന്ന ലാലേട്ടന്റെ മാസ്മരിക പ്രകടനങ്ങൾ ചിത്രത്തിലുണ്ടെന്ന് വിളിച്ചുപറയന്നുണ്ട് ടീസർ
പ്രധാനമന്ത്രിയായി തകർത്ത് ലാലേട്ടൻ; കാപ്പാൻ ടീസർ പുറത്ത്
Updated on
1 min read

മോഹന്‍ലാല്‍ സൂര്യയുമായി ഒന്നിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തിന്‍റെ   ടീസര്‍ പുറത്തിറങ്ങി. നിറയെ സസ്പെൻസുകൾ പ്രേക്ഷകർക്ക് നൽകുന്ന തരത്തിലാണ് ടീസർ. പ്രധാനമന്ത്രിയായെത്തുന്ന ലാലേട്ടന്റെ മാസ്മരിക പ്രകടനങ്ങൾ ചിത്രത്തിലുണ്ടെന്ന് വിളിച്ചുപറയന്നുണ്ട് ടീസർ.

ഞായറാഴ്ച വൈകീട്ട്  ഏഴു മണിയ്ക്കാണ് ടീസറെത്തിയത്.  തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും അതിവേഗമാണ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ തരംഗമായത്.പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അംഗരക്ഷകന്റെ വേഷത്തില്‍ സൂര്യയുമെത്തുന്നു. ഇവര്‍ തമ്മിലുള്ള സൗഹൃദമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോര്‍ട്ട്.

കെവി ആനന്ദിന്‍റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കാപ്പാന്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗസ്റ്റ് 15 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com