പ്രമുഖ ബോളിവുഡ് നടന്‍ ജഗദീപ് ജെഫ്രി അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടന്‍ ജഗദീപ് ജെഫ്രി അന്തരിച്ചു
Updated on
1 min read

മുംബൈ: പ്രമുഖ ബോളിവുഡ് നടനും കോമേഡിയനുമായ ജഗദീപ് ജെഫ്രി അന്തരിച്ചു. 81 വയസായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. നാന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, ഹേമമാലിനി, ജയ ബച്ചന്‍ എന്നിവര്‍ അഭിനയിച്ച 'ഷോലെ' എന്ന ചിത്രത്തില്‍ സൂര്‍മ ഭോപാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഏറെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. സയ്യിദ് ഇഷ്തിയാക് അഹമ്മദ് ജാഫ്രി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

അജയ്‌ദേവ്ഗണ്‍, തുഷാര്‍ കപൂര്‍ ഉള്‍പ്പടെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ നിരവധി ആരാധകര്‍ അദ്ദേഹത്തിന് അനുശേചനം അറിയിച്ചു. സിനിമാരംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി 2019ല്‍ അദ്ദേഹത്തിന് ഐഐഎഫ് പുരസ്‌കാരം ലഭിച്ചിരുന്നു.

ബോളിവുഡ് നടനായ ജാവേദ്  ജാഫേരി, ടെലിവിഷന്‍ പ്രൊഡ്യസറായ നവേദ് ജഫ്രി എന്നിവര്‍ മക്കളാണ്. ഇദ്ദേഹത്തിന്റെ ചെറുമകന്‍ മീസാന്‍ ജാഫേരി സഞ്ജയ്  ലീല ബന്‍സാലി എന്നി ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com