

പ്രമുഖ സീരിയല്‍ താരം പ്രീത പ്രദീപ് വിവാഹിതയായി. വിവേക്.വി.നായര്‍ ആണ് വരന്‍. 2019 ആഗസ്റ്റ് 25ന് ആയിരുന്നു വിവാഹം.
ടെക്‌നോപാര്‍ക്കില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഫിനാന്‍സ് മാനേജര്‍ ആണ് വിവേക്. ഡിഗ്രിക്ക് ഒന്നിച്ചു പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. വിവേകിന്റെ പ്രെപ്പോസല്‍ പ്രീത വീട്ടില്‍ അറിയിച്ചു. അവരും സമ്മതം അറിയിച്ചതോടെ 2018 ഡിസംബറില്‍ നിശ്ചയം നടന്നു.
തിരുവനന്തപുരം സ്വദേശികളായ പ്രദീപ് കുമാര്‍, ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പ്രീത. മൂന്നുമണി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രീത ശ്രദ്ധ നേടിയത്.
ഇപ്പോള്‍ മഴവില്‍ മനോരമയിലെ മറുതീരം തേടി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സീരിയല്‍ മേഖലയില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
നര്‍ത്തിക, അവതാരക എന്ന നിലയിലും പ്രീത ശ്രദ്ധ നേടിയിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീന്‍, പടയോട്ടം, അലമാര, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates