കേരളം നേരിടുന്ന ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാതെ റിലീസിനൊരുങ്ങുന്ന തന്റെ ബോളിവുഡ് ചിത്രമായ 'മിഷൻ മംഗൽ'ന്റെ പ്രചാരണപരിപാടികളിൽ സജീവമായതിന് നേരിടേണ്ടിവന്ന വിമർശനങ്ങൾക്ക് മറുപടി നൽകി നടി നിത്യ മേനോൻ. ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ആളല്ല താനെന്നും അങ്ങനെ ചെയ്യുന്നില്ല എന്നതിനർത്ഥം ഒന്നും ചെയ്യാതെ ഇരിക്കുകയല്ലെന്നും നിത്യ പറയുന്നു. ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് കാണാൻ കഴിയുന്നതിന് മുകളിലാണ് ആളുകളും അവരുടെ ജീവിതവുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ നിത്യ പറയുന്നു.
പലതരത്തിലുള്ള വിമർശനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ കാര്യങ്ങൾ അവഗണിക്കാൻ കഴിയുന്നതിലും അധികമായിത്തുടങ്ങിയതു കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നിത്യ വിഡിയോ തുടങ്ങുന്നത്. "സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആളുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ ഊഹിച്ചെടുക്കരുത്. കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കെന്റേതായ രീതികളുണ്ട്. ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്നു കരുതി ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല. എന്തെങ്കിലും സംഭവിക്കുമ്പോള്‍ അത് ഭയങ്കര ദുഃഖകരമായിരുന്നു എന്ന് ഒരു പോസ്റ്റ് ഇട്ടതിന് ശേഷം ജീവിതത്തിലെ മറ്റ് കാര്യങ്ങളുമായി മുന്നോട്ട് നീങ്ങാം എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍", നിത്യ പറയുന്നു.
സിനിമയുടെ പ്രമോഷന്‍ ചെയ്തു എന്ന് പറയുന്നവർക്കുള്ള മറുപടിയും നിത്യ വിഡിയോയിൽ പറയുന്നുണ്ട്. "എന്റെ സിനിമ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളില്‍ എത്തുകയാണ്. പ്രമോഷന്‍ അതിന്റെ ഭാഗമാണ്. അത് ചെയ്യുന്നതിന് ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞങ്ങള്‍ അത് ചെയ്യണം എന്നാണ്. ആ സമയത്ത് സന്തോഷമുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമയ്ക്കുവേണ്ടി അങ്ങനെ നില്‍ക്കണം എന്നാണ്. ദയവുചെയ്ത് അത് മനസ്സിലാക്കണം", താരം പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ ഒരിക്കലെങ്കിലും സ്വയം ഞാന്‍ എന്ത് ചെയ്തു എന്ന് ചോദിക്കണമെന്നും ആ ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ പിന്നീടൊരിക്കലും ഇങ്ങനൊരു വിമര്‍ശനം ഉന്നയിക്കില്ലെന്നും പറഞ്ഞാണ് നിത്യ വിഡിയോ അവസാനിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates