മല്ലിക സുകുമാരന്റെ വീട് വെള്ളത്തില്‍ മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍

മല്ലികാ സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുന്ന ഒരു ചിത്രം പുറത്തുവന്നിരിക്കുകയാണ്.
മല്ലിക സുകുമാരന്റെ വീട് വെള്ളത്തില്‍ മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍
Updated on: 
1 min read

കേരളത്തില്‍ എല്ലായിടത്തും മഴയും വെള്ളപ്പൊക്കവുമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ അനേകം ആളുകള്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയേണ്ട അവസ്ഥ വന്നത്. ഒരു ജനത മൊത്തം പ്രളയക്കൊടുതിയില്‍ കഷ്ടപ്പെടുകയാണ്. എങ്ങും വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. 

അതിനിടെ നടിയും നടന്‍ പൃഥ്വിരാജിന്റെ അമ്മയുമായ മല്ലികാ സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുന്ന ഒരു ചിത്രം പുറത്തുവന്നിരിക്കുകയാണ്. ഫോറം കേരള എന്ന ട്വിറ്റര്‍ പേജിലൂടെയാണ് മല്ലിക സുകുമാരനെ വലിയ ചരക്കില്‍ ഇരുത്തി നാലാള്‍ ചേര്‍ന്ന് കൊണ്ടുവരുന്ന ചിത്രം പുറത്ത് വിട്ടത്. മല്ലികയുടെ വീടിന് അകത്തു വരെ വെള്ളം കയറിയ നിലയിലാണ്. വീടിന് പുറത്ത് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കാറിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com