പ്രശസ്ത നടി പൂജ രാമചന്ദ്രൻ വിവാഹിതയായി ; ചിത്രങ്ങൾ

ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു. എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്തത്
പ്രശസ്ത നടി പൂജ രാമചന്ദ്രൻ വിവാഹിതയായി ; ചിത്രങ്ങൾ
Updated on: 
2 min read

പ്രശസ്ത തെന്നിന്ത്യൻ നടി പൂജ രാമചന്ദ്രന്‍ വിവാഹിതയായി. ഉറ്റ സുഹൃത്തും മോഡലും നടനുമായ ജോണ്‍ കോക്കനെയാണ് പൂജ വിവാഹം ചെയ്തത്. വിവാഹഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ചു. പിസ്സ, നന്‍പന്‍, കാഞ്ചന 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പൂജ രാമചന്ദ്രന്‍ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 

വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. 'ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു. എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു ജോണ്‍ കോക്കന്‍..' പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട്. 

ബംഗളൂരുകാരിയായ പൂജ, നാനി അവതാരകനായിരുന്ന ബിഗ് ബോസ് തെലുങ്കില്‍ മത്സരാര്‍ഥിയായിരുന്നു. വീഡിയോ ജോക്കിയും അവതാരകയും മോഡലുമായിരുന്നു. 2004ലെ മിസ് കോയമ്പത്തൂര്‍ സുന്ദരിപ്പട്ടവും തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍ അപ്പുമായിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലക്കിസ്റ്റാര്‍, ഡി കമ്പനി എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മോഡലായ ജോണ്‍ കോക്കന്‍ യഷ് നായകനായ കെ ജി എഫ്, ബാഹുബലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നടി മീരാ വാസുദേവ് ആണ്‌ ജോണിന്റെ മുന്‍ഭാര്യ. പൂജ ആദ്യം സഹപ്രവര്‍ത്തകനും വിജെയുമായിരുന്ന ക്രെയ്ഗിനെ വിവാഹം ചെയ്തിരുന്നുവെങ്കിലും വിവാഹമോചിതയാകുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com