പ്രിയ കുട്ടൂസിനെ വിടാതെ ട്രോളന്മാര്‍; പുതിയ തെലുങ്കു പരസ്യത്തിനും ഡിസ് ലൈക്ക് ആക്രമണം (വീഡിയോ)

അഡാര്‍ ലൗവിലെ രണ്ടാം ഗാനം പുറത്തിറങ്ങിയപ്പോള്‍ കണ്ട അതേ ഡിസ് ലൈക്കുകള്‍ പ്രിയയുടെ ഏറ്റവും പുതിയ പരസ്യത്തിനുനേരെയും കാണാന്‍ കഴിയുന്നത്
പ്രിയ കുട്ടൂസിനെ വിടാതെ ട്രോളന്മാര്‍; പുതിയ തെലുങ്കു പരസ്യത്തിനും ഡിസ് ലൈക്ക് ആക്രമണം (വീഡിയോ)
Updated on: 
1 min read

ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ താരമായി മാറുകയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. ഒറ്റ കണ്ണിറുക്കലിലൂടെയാണ് പ്രിയ ലക്ഷകണക്കിന് പ്രേക്ഷകരെ സ്വന്തമാക്കിയത്. എന്നാല്‍ അമിത ആരാധന വളരെ പെട്ടെന്നാണ് വിമര്‍ശനത്തിലേക്ക് വഴി മാറിയത്. അഡാര്‍ ലൗവിലെ രണ്ടാം ഗാനം പുറത്തിറങ്ങിയപ്പോള്‍ കണ്ട അതേ ഡിസ് ലൈക്കുകള്‍ പ്രിയയുടെ ഏറ്റവും പുതിയ പരസ്യത്തിനുനേരെയും കാണാന്‍ കഴിയുന്നത്. 

പരസ്യം പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കുമ്പോഴാണ് പരസ്യത്തിനുനേരെ ഡിസ് ലൈക്കുകള്‍ നിറയുന്നത്.നൂറ് ലൈക്കുകള്‍ നേടുന്നതിന് മുമ്പേ പരസ്യ ആയിരത്തോളം ഡിസ് ലൈക്കുകള്‍ നേടുക്കഴിഞ്ഞു. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം.

മുമ്പ് അഡാര്‍ ലൗവിലെ ഗാനത്തിനെതിരെ ഡിസ് ലൈക്കുകള്‍ നിറഞ്ഞത് പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍പോലും തുറന്നുപറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com