

പ്രിയാ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിനെതിരെ അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്ത്. ചിത്രത്തിന് എതിരെ ബോണി കപൂര്‍ വക്കീല്‍ നോട്ടീസയച്ചു. ശ്രീദേവിയുടെ ജീവിതത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ് ലഭിച്ചതായി സിനിമയുടെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ബോണി വക്കീല്‍ നോട്ടീസയച്ചത്. ശ്രീദേവി എന്നത് ഒരു സാധാരണ പേരാണെന്നും തന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു നായികയാണെന്നും
ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നും ബോണിയോട് താന്‍ വ്യക്തമാക്കി എന്നാണ് പ്രശാന്തിന്റെ പ്രതികരണം. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും സംവിധായകന്‍ വ്യക്തമാക്കി.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ ഗാന രംഗത്തിലെ കണ്ണിറുക്കല്‍ സീനിലൂടെയാണ് പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. ചിത്രം റിലീസ് ആകുന്നതിന് മുന്നേതന്നെ പ്രിയ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. പ്രിയയുടേതായി തീയേറ്ററകളിലെത്താന്‍ പോകുന്ന ആദ്യ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്.
ട്രെയിലറില്‍ കാണിക്കുന്ന കുളിമുറിയില്‍ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന രംഗവും ചിത്രത്തിന്റെ പേരും ചേര്‍ത്താണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഏറെക്കാലം ഇന്ത്യന്‍ സിനിമയിലെ താരറാണിയായി വിലസിയ ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്. ഇതാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണമായത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീസര്‍ ലോഞ്ചിനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം പ്രിയയോട് ചോദിച്ചിരുന്നു. ശ്രീദേവി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥയെന്നും ദേശീയ അവാര്‍ഡ് ഒക്കെ നേടിയ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പ്രിയ മറുപടി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, നടി ശ്രീദേവിയുടെ കഥയാണോ ഇതെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കൂ. പ്രേക്ഷകര്‍ തന്നെ കണ്ട് തീരുമാനിക്കട്ടെ എന്നും പ്രിയ അഭിപ്രായപ്പെട്ടിരുന്നു. പ്രിയ വാര്യര്‍ ഗ്ലാമര്‍ വേഷത്തിലെത്തുന്ന ശ്രീദേവി ബംഗ്ലാവ് എഴുപത് കോടി ബഡ്ജറ്റിലാണ് പൂര്‍ത്തിയാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates