പ്രിയ പ്രകാശ്‌ വാര്യരോട് അസൂയയില്ല , സിനിമയില്‍ ഭാഗ്യം വേണം:  റോഷന്‍ 

പാട്ടിലെ കണ്ണിറുക്കല്‍ കൊണ്ട് പ്രിയ താരമായത് കണ്ട് ഞെട്ടി. അതെങ്ങനെ ഒറ്റ രാത്രി കൊണ്ട് ഹിറ്റായെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല
പ്രിയ പ്രകാശ്‌ വാര്യരോട് അസൂയയില്ല , സിനിമയില്‍ ഭാഗ്യം വേണം:  റോഷന്‍ 
Updated on: 
1 min read


 
നടി പ്രിയാവാര്യരോട് അസൂയയില്ലെന്ന് 'ഒരു അഡാര്‍ ലവ്' താരമായ റോഷന്‍. നല്ല സുഹൃത്തുക്കളാണ്. ഒരു പ്രത്യേക കെമിസ്ട്രി പ്രിയയ്ക്കും തനിക്കുമിടയില്‍ വര്‍ക്ക് ചെയ്യാറുണ്ടെന്നും അതാണ് 'മാണിക്യ മലരായ പൂവി' ഹിറ്റായതിന് പിന്നിലെന്നും റോഷന്‍ പറയുന്നു. പാട്ടിലെ കണ്ണിറുക്കല്‍ കൊണ്ട് പ്രിയ താരമായത് കണ്ട് ഞെട്ടി. അതെങ്ങനെ ഒറ്റ രാത്രി കൊണ്ട് ഹിറ്റായെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും റോഷന്‍ പറഞ്ഞു. 

ഞങ്ങളെല്ലാം പുതുമുഖങ്ങളാണ്. അതുകൊണ്ട് തന്നെ ഈഗോയോ, മറ്റ് താരതമ്യങ്ങളുടെയോ വിഷയമുണ്ടായിട്ടേയില്ല. ഒരു നടനാവുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ പുറത്ത് പോകുമ്പോഴൊക്കെ ആളുകള്‍ വരികയും സെല്‍ഫി എടുക്കുകയുമെല്ലാം ചെയ്യും. ഒരു സെലിബ്രിറ്റി ആയെന്ന തോന്നലൊന്നും ഇല്ലെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.


 
ഡാന്‍സ് റിയാലിറ്റി ഷോ ആയ 'ഡി ഫോര്‍ ഡാന്‍സി'ലെ താരമായിരുന്നു റോഷന്‍. ഈ പ്രായത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച വേഷം തന്നെയാണ് അഡാര്‍ ലവില്‍ കിട്ടിയത്. സിനിമ പാഷനായി കൊണ്ടു നടന്നിട്ടും എന്‍ട്രി കിട്ടാത്ത ഒരുപാട് പേരെ അറിയാം.

ഭാഗ്യം കൂടി തുണച്ചാലേ സിനിമയില്‍ നില്‍ക്കാനാവൂ എന്നും റോഷന്‍ സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വാലന്റൈന്‍സ് ഡേയ്ക്കാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ' ഒരു അഡാര്‍ ലവ്' തിയേറ്ററുകളിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com