'പ്രിയ വെറും കണ്ണുചിമ്മുന്ന പെണ്‍കുട്ടിയല്ല, അവള്‍ സൂപ്പര്‍താരമാകും'; പ്രിയ വാര്യരെക്കുറിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം പ്രിയയെക്കുറിച്ച് പറഞ്ഞത്
'പ്രിയ വെറും കണ്ണുചിമ്മുന്ന പെണ്‍കുട്ടിയല്ല, അവള്‍ സൂപ്പര്‍താരമാകും'; പ്രിയ വാര്യരെക്കുറിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ
Updated on
1 min read

രു കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സമ്പാദിച്ച താരമാണ് പ്രിയ വാര്യര്‍. ആദ്യ ചിത്രം അഡാര്‍ ലൗ റിലീയായതിന് പിന്നാലെ ഹിന്ദി സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പ്രിയ. പ്രിയയെ വിമര്‍ശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെ പ്രിയ വാര്യര്‍ സൂപ്പര്‍താരമാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബോളിവുഡ് താരവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. 

ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം പ്രിയയെക്കുറിച്ച് പറഞ്ഞത്. 'എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കലും അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ' ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

ഒരു അഡാര്‍ ലൗ എന്ന ഒമര്‍ ലുലു ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. അതിനിടെ ചിത്രത്തില്‍ പറയുന്നത് നടി ശ്രീദേവിയുടെ ജീവിതമാണെന്ന അഭ്യൂഹം ഉയര്‍ന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com