പ്രിയദര്‍ശന്‍ന്റെ കുഞ്ഞാലി മരയ്ക്കാറില്‍ പൂജ കുമാറും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലായിരിക്കും പൂജ അഭിനയിക്കുക.
പ്രിയദര്‍ശന്‍ന്റെ കുഞ്ഞാലി മരയ്ക്കാറില്‍ പൂജ കുമാറും
Updated on: 
1 min read

അമേക്കന്‍ താരമാണെങ്കിലും നിരവധി ഇന്ത്യന്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച് ഇവിടുത്തെ പ്രേഷകര്‍ക്ക് സുപരിചിതയാണ് നടി പൂജ കുമാര്‍. കമല്‍ഹാസന്‍ പ്രധാനവേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം വിശ്വരൂപം 2വില്‍ ശ്രദ്ധേയമായ വേഷമായിരുന്നു പൂജ കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ മലയാളത്തിലേക്കും കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് താരം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലായിരിക്കും പൂജ അഭിനയിക്കുക. ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. മരയ്ക്കാര്‍ നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ തന്നെ ബോളിവുഡ് ചിത്രത്തിലാണ് പൂജ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ദി ഇന്‍വിസിബിള്‍ മാന്‍' എന്ന ചിത്രത്തിന്റെ നാലാമത്തെ പാര്‍ട്ടാണ് പ്രിയന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിവാഹബന്ധം വേര്‍പ്പെടുത്തി ഒരു കഫേയില്‍ ജോലി ചെയ്യുന്ന മധ്യവര്‍ഗ കുടുംബത്തിലെ സ്ത്രീയുടെ വേഷത്തിലാണ് താന്‍ എത്തുന്നതെന്ന് പൂജ വ്യക്തമാക്കി.

കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ കഥപറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് മരയ്ക്കാരായി എത്തുന്നത്. ഇത് മലയാള ചലച്ചിത്രലോകത്തിലെത്തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com