പ്ലേബോയ് മാഗസിന്റെ കവറില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എത്തുന്നു

ഇതാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പ്ലേബോയ് മാഗസിന്റെ കവര്‍ ആയിരിക്കുകയാണ്.
പ്ലേബോയ് മാഗസിന്റെ കവറില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എത്തുന്നു
Updated on: 
1 min read

നിങ്ങള്‍ക്ക് പ്ലേബോയ്മാഗസിനെ കുറിച്ച് അറിയാമോ എന്ന് ചോദിച്ചാല്‍ അറിയാമെന്നായിരിക്കാം ഭൂരിപക്ഷം പുരുഷന്‍മാരുടെയും ഉത്തരം. അത്രമാത്രമുണ്ട് പ്രശസ്തരായ വ്യക്തികളുടെ നഗ്‌നചിത്രങ്ങള്‍ കൊണ്ട് ഈ മാഗസിന്‍ നേടിയെടുത്ത പ്രശസ്തി. പ്ലേബോയ് മാഗസിന്റെ കവര്‍ ചിത്രമാവുക എന്നാല്‍ അത്ര ചെറിയ കാര്യമല്ല. ഇതിന്റെ കവറില്‍ വന്ന് പ്രശസ്തിയുടെ പടവുകള്‍ കയറിയ താരങ്ങളുമുണ്ട് ഏറെ.

ഇതാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പ്ലേബോയ് മാഗസിന്റെ കവര്‍ ആയിരിക്കുകയാണ്. 21 കാരിയായ ഗുലിയാന ഫര്‍ഫല എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലാണ് പ്ലേബോയ് മാഗസിന്റെ ജര്‍മന്‍ എഡിഷന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടത്. 'എന്റെ പ്രിയപ്പെട്ടവരേ., പ്ലേബോയ് മാഗസിന്റെ പുതിയ കവറില്‍ എന്റെ ചിത്രം വന്നിരിക്കുകയാണ്. ഞാനതില്‍ വളരെയേറെ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് ഈ കവര്‍ ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- മാഗസിന്റെ കവര്‍ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഗുലിയാന ഫര്‍ഫല കുറിച്ചു.

ജെര്‍മനിയില്‍ ജനിച്ച ഫര്‍ഫല തന്റെ പതിനാറാം വയസില്‍ ലിംഗമാറ്റ ശസ്ത്രക്രിയ മാറ്റുകയും തന്റെ ഐഡന്റിറ്റി വ്യക്തമാക്കുകയും ചെയ്ത വ്യക്തിയാണ്. ജെര്‍മനിയിലെ ടോപ് മോഡലായും ഗുലിയാന ഫര്‍ഫല തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER