ഫഹദ് നായകന്‍, സായി പല്ലവി നായിക; അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രുകാലത്ത് മലയാള ചലച്ചിത്ര ലോകം അടക്കിവാണ സെഞ്ചറി ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
ഫഹദ് നായകന്‍, സായി പല്ലവി നായിക; അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Updated on: 
1 min read

ഫഹദ് ഫാസില്‍ നായകനാവുന്ന അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ താരസുന്ദരി സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മോഹന്‍ലാല്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകം അടക്കിവാണ സെഞ്ചറി ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക് മടങ്ങി വരുന്നു. ഫഹദ് ഫാസില്‍, സായി പല്ലവി, അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതിയ ടെക്‌നിഷ്യന്‍സിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകള്‍ താണ്ടി യാത്ര തുടങ്ങുന്നു...... അതിരന്‍*' എന്ന കുറിപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. 

വിവേക് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വ്യത്യസ്ത റോളിലാണ് എത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന ഫഹദിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER