'ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് കണ്ട് ഞാന്‍ ഡയലോഗ് വരെ മറന്നു പോയി; നിഖില വിമല്‍

കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹം ഡയലോഗൊന്നും പറഞ്ഞു തന്ന് സഹായിക്കില്ല, പക്ഷേ എത്ര തവണ റീ ടേക്ക് എടുത്താലും ക്ഷമയോടെ മറുഭാഗത്ത് നില്‍ക്കും
'ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് കണ്ട് ഞാന്‍ ഡയലോഗ് വരെ മറന്നു പോയി; നിഖില വിമല്‍
Updated on: 
1 min read

 അഭിനയിക്കാന്‍ കൂടെയുള്ളത് ഫഹദ് ഫാസിലാണെങ്കില്‍ ഡയലോഗ് വരെ മറന്നു പോകുമെന്ന് നടിയും നര്‍ത്തകിയുമായ നിഖിലാ വിമല്‍. 'ഞാന്‍ പ്രകാശന്‍' എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ നിഖിലയാണ് ഫഹദിന്റെ നായിക. കോമ്പിനേഷന്‍ സീനുകളില്‍ ഫഹദ് അഭിനയിക്കുന്നത് ശ്രദ്ധിച്ചിരുന്ന താന്‍ സംഭാഷണങ്ങള്‍ മറന്നു പോയെന്നും 100 ശതമാനം പരിശ്രമിച്ചിട്ടും നാലിലൊന്ന് മാത്രമേ അഭിനയിച്ച് ഫലിപ്പിക്കാനായുള്ളുവെന്നും താരം വെളിപ്പെടുത്തി.

കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹം ഡയലോഗൊന്നും പറഞ്ഞു തന്ന് സഹായിക്കില്ല, പക്ഷേ എത്ര തവണ റീ ടേക്ക് എടുത്താലും ക്ഷമയോടെ മറുഭാഗത്ത് നില്‍ക്കും. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ താന്‍ വളരെ ബുദ്ധിമുട്ടിയെന്നും നിഖില പറയുന്നു. 

സത്യന്‍ അന്തിക്കാടിന്റെ ' ഭാഗ്യദേവത' എന്ന ചിത്രത്തില്‍ ബാലതാരമായാണ് നിഖില സിനിമയിലേക്ക് എത്തിയത്. അരവിന്ദന്റെ അതിഥികളിലെ പ്രകടനം കണ്ടിഷ്ടമായിട്ട് സംവിധായകന്‍ വിളിക്കുകയായിരുന്നുവെന്നും  ഫഹദിന്റെ നായികയാക്കാനാണ് എന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും അവര്‍ പറഞ്ഞു. ' നിന്നെ ഞാന്‍ എന്റെ സിനിമയിലെ നായികയാക്കും ഒരു ദിവസം' എന്ന് പണ്ട് അദ്ദേഹം പറയുമ്പോള്‍ തമാശയായാണ് കരുതിയിരുന്നത്. ജീവിതം പ്രതീക്ഷിക്കാത്ത ഇത്തരം ചില സര്‍പ്രൈസുകള്‍ കരുതി വയ്ക്കുന്നത് രസകരമാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഫഹദും നിഖിലയും പ്രധാന വേഷങ്ങളിലെത്തുന്ന ' ഞാന്‍ പ്രകാശന്‍' വൈകാതെ തിയേറ്ററുകളിലെത്തും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER