'ഫെല്‍ ഇന്‍ ലവ് വിത്ത് ഹിം, അന്നു തോന്നിയ വിഷമം മാമാങ്കം കണ്ടപ്പോള്‍ മാറി'; ഉണ്ണി മുകുന്ദനെ പുകഴ്ത്തി സ്വാസിക

ഉണ്ണിയുടെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ മുഖങ്ങളും ഓരോ സ്വഭാവവും ശൈലിയും ആണെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്
'ഫെല്‍ ഇന്‍ ലവ് വിത്ത് ഹിം, അന്നു തോന്നിയ വിഷമം മാമാങ്കം കണ്ടപ്പോള്‍ മാറി'; ഉണ്ണി മുകുന്ദനെ പുകഴ്ത്തി സ്വാസിക
Updated on
1 min read

പ്രതീക്ഷിതമായാണ് ഉണ്ണി മുകുന്ദന്‍ മാമാങ്കത്തിലേക്ക് എത്തുന്നത്. എന്നാല്‍ ചിത്രം റിലീസായതിന് പിന്നാലെ താരത്തിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ചന്ദ്രോത്ത് പണിക്കര്‍ ആയിട്ടുള്ള താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക. ഉണ്ണിയുടെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ മുഖങ്ങളും ഓരോ സ്വഭാവവും ശൈലിയും ആണെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ഒറീസയുടെ ഷൂട്ടിങ് സമയത്ത് അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയ്യുന്ന വലിയ മാറ്റങ്ങള്‍ താന്‍ നേരിട്ട് കണ്ടതാണെന്നും സ്വാസിക പറഞ്ഞു. അന്ന് ഉണ്ണിയുടെ കഠിന പ്രയത്‌നം ആരും കാണുന്നില്ലെന്ന് തനിക്ക് വിഷമമുണ്ടായിരുന്നു എന്നാല്‍ മാമാങ്കത്തിലൂടെ അതിന് അവസരമുണ്ടായി എന്നാണ് താരം പറയുന്നത്. 

സ്വാസികയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്‌

ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ.. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com